പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമത്തിൽ നാളെമുതൽ മാറ്റമുണ്ടാകും. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസർഗോഡേക്ക് സർവീസ് നടത്തുന്ന വന്ദേഭാരതിന് ചെങ്ങന്നൂരിൽ കൂടി സ്റ്റോപ്പ് അനുവദിച്ചതോടെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. നാളെ മുതൽ തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും വന്ദേഭാരത് പുറപ്പെടുക. രാവിലെ 5.20 ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതൽ രാവിലെ 5.15 ന് സർവീസ് ആരംഭിക്കും.
വന്ദേഭാരതിന്റെ പുതിയ സമയവും പഴയ സമയവും. ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് പഴയ സമയം
തിരുവനന്തപുരം 5.15(5.20), കൊല്ലം 6.03(6.08),ചെങ്ങന്നൂർ 6.53,കോട്ടയം,എറണാകുളം സ്റ്റേഷനുകളിൽ മാറ്റമില്ല,തൃശ്ശൂരിൽ 9.30ന്എത്തി 9.33ന് പുറപ്പെടും.(9.30ന് എത്തി 9.32 പുറപ്പെടും),ഷൊർണ്ണൂർ മുതൽ കാസർഗോഡ് വരെ സമയത്തിൽ മാറ്റമില്ല.
കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതിന് ഷൊർണ്ണൂർ വരെ സമയത്തിൽ മാറ്റമില്ല. തൃശ്ശൂരിൽ 18.10 എത്തി 18.13ന് പുറപ്പെടും.(പഴയസമയം 18.10ന് എത്തി 18.12ന് പുറപ്പെടും), എറണാകുളം,കോട്ടയം സ്റ്റേഷനുകളിൽ മാറ്റമില്ല, ചെങ്ങന്നൂർ 20.46. കൊല്ലം 21.34(21.30), തിരുവനന്തപുരം 22.40(22.35).
അതേസമയം, വന്ദേഭാരതിനുവേണ്ടി മറ്റുട്രെയിനുകൾ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടൻ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്നുവരിയാണ് റെയിൽവേ ഡിവിഷണൽ ഓഫീസ് അറിയിച്ചു.ട്രെയിനുകൾ ചിലപ്പോൾ വൈകുന്നതിന് കാരണം വന്ദേഭാരത് അല്ലെന്നും അനാവശ്യമായ ചങ്ങലവലിക്കൽ, കൂടുതൽ സ്റ്റോപ്പുകൾ നൽകിയത് തുടങ്ങിയ പ്രശ്നങ്ങളും ട്രെയിനുകൾ വൈകാൻ കാരണമാകുന്നുവെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. സിഗ്നൽ നവീകരണമുൾപ്പെടെ നിർമ്മാണജോലികൾ അതിവേഗത്തിൽ നടന്നുവരികയാണ്
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…