Kerala

പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങുന്നു; ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ; തത്സമയക്കാഴ്ച്ച തത്വമയി നെറ്റ്‌വർക്കിൽ രാവിലെ 8:30 മുതൽ

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നാളെ നടക്കും. “മനസ്സുകൊണ്ടൊരു പൊങ്കാല” എന്ന പേരിൽ ആറ്റുകാൽപൊങ്കാല 2022 ന്റെ തത്സമയക്കാഴ്ച്ച തത്വമയി നെറ്റ്‌വർക്കിൽ രാവിലെ 8:30 മുതൽ (Attukal Pongala 2022 Live) ഭക്തർക്ക് കാണാവുന്നതാണ്. അതേസമയം ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റിന്റെ അഭ്യർത്ഥന. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്. അതോടൊപ്പം എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.

1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും, ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തിരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഇപ്പോൾ കോവിഡ് കുറഞ്ഞ് വരുകയാണ്. പൊങ്കാലയിൽ ജനക്കൂട്ടമെത്തിയാൽ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചതെന്നാണ് വാദം. നാളെ രാവിലെ10:50 നാണ് പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നത്. ഉച്ചക്ക് 1:20 ന് നിവേദിക്കും.

Anandhu Ajitha

Recent Posts

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

46 minutes ago

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…

51 minutes ago

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം !10 മിനിറ്റിനുള്ളിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങി താരം; പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനർജി

കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…

56 minutes ago

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

1 hour ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

19 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

19 hours ago