Kerala

ആറ്റുകാൽ പൊങ്കാല മഹോത്സവം ! പെട്രോൾ പമ്പ്, ട്രാൻസ്ഫോർമർ എന്നിവയ്ക്ക് സമീപം പൊങ്കാല ഇടുന്നത് നിയന്ത്രിക്കും ;മുന്നൊരുക്കങ്ങൾ വിലയിരുത്തി ഉദ്യോ​ഗസ്ഥരുടെ അവലോകന യോ​ഗം

തിരുവനന്തപുരം : മാർച്ച് 5 മുതൽ 14 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുടെ അവലോകന യോ​ഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട് ദ്രുതഗതിയിൽ ചെയ്തു തീർക്കാനുള്ള പ്രവൃത്തികൾ ഈ മാസം 25നകം തന്നെ പൂർത്തീകരിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർക്ക് സബ് കളക്ടർ നിർദ്ദേശം നൽകി.

അതേസമയം പെട്രോൾ പമ്പ്, ട്രാൻസ്ഫോർമർ എന്നിവയ്ക്ക് സമീപം ഭക്തജനങ്ങൾ പൊങ്കാല ഇടുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. പൊങ്കാല ദിവസത്തിൽ റോഡിന് ഇരു വശങ്ങളിലും പാർക്കിം​ഗ് കർശനമായി നിരോധിക്കണം. റെയിൽവേ കോമ്പൗണ്ടിനുള്ളിൽ പൊങ്കാല അടുപ്പുകൾ നിരത്തുന്നത് തടയാനും നടപടി വേണമെന്നും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം റെയിൽവേ പരിസരത്ത് ഉണ്ടാകണമെന്നും സബ്‌കളക്ടർ നിർദ്ദേശിച്ചു.

പൊങ്കാല ദിവസത്തിൽ കോർപ്പറേഷൻ, ഫയർ ആന്റ് റെസ്ക്യൂ എന്നിവരുടേത് ഉൾപ്പെടെ 11 ആംബുലൻസുകളാണ് സജ്ജീകരിക്കുന്നത്. കുത്തിയോട്ട ദിവസം ശിശുരോ​ഗവിദ​ഗ്ധൻ ഉൾപ്പെടെ 24 മണിക്കൂർ മെഡിക്കൽ ടീം പ്രവർത്തിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 650 കുട്ടികളാണ് ഈ വർഷം കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നത്. ചെറുവക്കൽ, ഈഞ്ചക്കൽ എന്നിവിടങ്ങളിലാണ് പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷന്റെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് തീപിടിത്തം ഉണ്ടായാൽ നിയന്ത്രിക്കുന്നതിന് ഒരു ഫയർ ആന്റ് സേഫ്റ്റി യൂണിറ്റ് പൂർണ്ണ സജ്ജമായി ഉണ്ടാകും.

പൊങ്കാല ദിനത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കോർപ്പറേഷൻ, വാട്ടർ അതോറിറ്റി, തിരുവനന്തപുരം താലൂക്ക് എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വാട്ടർ ടാങ്കുകളും വാട്ടർ ടാങ്ക൪ ലോറികളും സജ്ജമാക്കും. പൊങ്കാല ദിനത്തിൽ ക്ഷേത്ര പരിസരത്ത് 12 സീറ്റുള്ള രണ്ട് ഇ-ടോയ്ലറ്റ് സംവിധാനം കോർപ്പറേഷൻ ഒരുക്കും. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തരുടെ എണ്ണം എല്ലാ വർഷവും കൂടിവരികയാണ്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്ക് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ എത്തുവാൻ പ്രത്യേക യാത്രാസൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.എസ്ആർ.ടി.സി അധികൃതർക്ക് എഡിഎം ബീന പി ആനന്ദ് നിർദ്ദേശം നൽകി.

പൊങ്കാലയ്ക്ക് ​ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ ‘ഹരിത പൊങ്കാല, പുണ്യ പൊങ്കാല’ ക്യാമ്പയിൻ ശക്തമാക്കണം. എക്സൈസ്, ലീ​ഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നീ വിഭാ​ഗങ്ങൾ പൊങ്കാല ദിനത്തിൽ നടത്തുന്ന സ്പെഷ്യൽ സ്ക്വാഡ് പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്നും ഉച്ചഭാഷിണിയുടെ ശബ്ദപരിധി നിശ്ചയിച്ച്, ശബ്ദമലിനീകരണം നിയന്ത്രിക്കാൻ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോ​ഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് സബ് കളക്ടർ ആവശ്യപ്പെട്ടു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

23 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

1 day ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

1 day ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

2 days ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

2 days ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago