ഡിസിപ്ലിനറി നടപടി എടുത്തില്ലെന്ന് അധികൃതര്‍. സസ്പെന്‍ഷന്‍ ഭീഷണിയെന്ന് സഹപാഠികള്‍. ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ സംഭവം ഐ.ഐ.ടി ബോംബെയെയും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. എനര്‍ജി സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വകുപ്പിലെ വിദ്യാര്‍ത്ഥിയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
വെള്ളിയാഴ്ച നടന്ന പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പര്‍ AI പ്ലാറ്റ്ഫോമായ ChatGPT-യിലേക്ക് അപ്ലോഡ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയം വകുപ്പ് മേധാവിയുടെ (HOD) അടുത്തെത്തി. എന്നാല്‍ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഐ.ഐ.ടി മാനേജ്മെന്റ് ഔദ്യോഗികമായി അറിയിക്കുന്നത്. വിദ്യാര്‍ത്ഥിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയെന്നും, ഈ സംഭവം ഭാവിയിലെ അക്കാദമിക് കരിയറിനെ ബാധിക്കില്ലെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് ഹോസ്റ്റലിലേക്ക് അയച്ചതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അധികൃതരുടെ വാദവും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവുംമാനേജ്മെന്റിന്റെ വിശദീകരണം പുറത്തുവന്നതിന് പിന്നാലെ ക്യാമ്പസില്‍ വന്‍ വിദ്യാര്‍ത്ഥി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. സ്ഥാപനത്തിന്റെ വാദങ്ങളെ തള്ളിക്കളയുന്ന സഹപാഠികള്‍, കോഴ്സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്ന ഭീഷണിയാണ് വിദ്യാര്‍ത്ഥിയെ ഇത്തരം ഒരു തീവ്രമായ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കുന്നു. ക്യാമ്പസിലെ കടുത്ത അക്കാദമിക് സമ്മര്‍ദ്ദവും മാനസികാരോഗ്യ പിന്തുണയുടെ കുറവും സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഡിസിപി ദത്താത്രയ് നലവാഡെയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പസില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…