അതിരാത്ര വേദിയിൽ നിന്ന്
കോഴിക്കോട് : കക്കോടിയിലെ വേദമഹാമന്ദിരത്തിൽ പുരോഗമിക്കുന്ന അതിരാത്രത്തെ പവിത്രമാക്കിക്കൊണ്ട് അവഭൃതസ്നാനവും സൗത്രാമണിയാഗവും ഇന്ന് നടക്കും. യാഗത്തിന്റെ പൂർത്തീകരണ സമയത്ത് യജമാനനും മറ്റ് ഋത്വിക്കുകളും നദിയിൽ മുങ്ങി ശുദ്ധിയാകുന്ന ചടങ്ങാണ് അവഭൃതസ്നാനം. അതിരാത്രം പോലുള്ള സോമയാഗങ്ങളിൽ സോമരസം ഉപയോഗിക്കുന്നതിനാൽ, അതിന്റെ ദോഷങ്ങളെ പരിഹരിക്കുന്നതിനുള്ള യാഗമാണിത്. പ്രാചീനമായ സൗത്രാമണിയാഗമാണ് ഇന്ന് ആചാര്യശ്രീ രാജേഷിന്റെ നേതൃത്വ ത്തിൽ നടക്കുക. ഏഴ് ഹവിർ യാഗങ്ങളിൽ ഒന്നാണ് സൗത്രാ മണി യാഗം. ഇന്ദ്രനുവേണ്ടി ചെ യ്യുന്ന യാഗം കൂടിയാണിത്. പുലർച്ചെ 4.30 മുതൽ രാത്രി 10 മണി വരെയാണ് ചടങ്ങുകൾ. ഇന്നലെ സോമലത ഇടിച്ചുപിഴിഞ്ഞെടുക്കുന്ന സോമരസം യാഗാഗ്നിയിൽ നാല് നേരങ്ങളിലായി ആഹുതിചെയ്യപ്പെട്ടു.
യാഗചടങ്ങുകളോട് അനുബന്ധിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത പ്രത്യേക പരിപാടികളും അതിരാത്രവേദിയിൽ സംഘടിപ്പിച്ചിരുന്നു. എട്ടാം ദിനത്തെ വിഷ്വൽ സദസ് ഉദ്ഘാടനം ദില്ലി ആസ്ഥാനമായുള്ള സർവേ ഭവന്തു സുഖിനോ ട്രസ്റ്റ് അദ്ധ്യക്ഷൻ ജിതേന്ദ്ര ഭാട്ടിയ നിർവഹിച്ചു. ആര്യ സമാജം പ്രസിഡന്റ് രംഗലാൽ ഉൾപ്പെടെയുള്ള നിരവധി പ്രമുഖരും സദസ്സിൽ പങ്കെടുത്തു. ഷീനാ ചിത്രാംഗദൻ അദ്ധ്യക്ഷത വഹിച്ചു ആചാര്യശ്രീ രാജേഷ് അനുഗ്രഹ പ്രഭാഷണം നടത്തി. സി സുരേഷ് വൈദിക്, പി ജയദേവൻ , ശില്പി താജി ,എം ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു. മഹർഷി ദയാനന്ദ സരസ്വതിയുടെ ജീവിതദർശനങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച രംഗാവിഷ്കാരം ചടങ്ങുകൾക്ക് കൂടുതൽ അർത്ഥവത്തായ മാനങ്ങൾ നൽകി. തത്ത്വമയി ഒരുക്കുന്ന തത്സമയ സംപ്രേക്ഷണത്തിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് അതിരാത്രത്തിന്റെ പുണ്യ നിമിഷങ്ങൾ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…