India

രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം മെച്ചപ്പെടുത്താൻ ബോധവൽക്കരണം അത്യാവശ്യം; പ്രമേയവുമായി നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ

കോഴിക്കോട്: രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം മെച്ചപ്പെടുത്താൻ ബോധവൽക്കരണം ആവശ്യമാണെന്ന പ്രമേയവുമായി നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ. സമൂഹത്തിൽ ഉയർന്ന് വരുന്ന അക്രമങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലുള്ള പോരായ്മകളാണെന്ന് എൻസിഡിസി പുറത്തിറക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് സ്കൂൾ വിദ്യാഭ്യാസത്തിന് പങ്കുണ്ടെങ്കിലും, വളർന്നു വരുന്ന സാഹചര്യവും രക്ഷകർത്താക്കളും പ്രാധാന്യമർഹിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി എൻസിഡിസി രംഗത്തത്തെത്തിയത്.

അതേസമയം ഉത്തരവാദിത്വ രക്ഷകർതൃത്വം മെച്ചപ്പെടുത്താൻ ഇടവേളകളിൽ ബോധവൽക്കരണ ക്ലാസുകൾ നൽകണമെന്നും അംഗനവാടികളുടെ സഹായത്തോടെ ഗർഭിണികൾക്കും അമ്മമാർക്കും ക്ലാസുകൾ സംഘടിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും നവമാധ്യമങ്ങളും ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. NCDC മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ, റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐസ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, അധ്യാപകരായ സ്മിത കൃഷ്ണകുമാർ, ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

3 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

5 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

5 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

5 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

6 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

6 hours ago