കോഴിക്കോട്: രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം മെച്ചപ്പെടുത്താൻ ബോധവൽക്കരണം ആവശ്യമാണെന്ന പ്രമേയവുമായി നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ. സമൂഹത്തിൽ ഉയർന്ന് വരുന്ന അക്രമങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലുള്ള പോരായ്മകളാണെന്ന് എൻസിഡിസി പുറത്തിറക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് സ്കൂൾ വിദ്യാഭ്യാസത്തിന് പങ്കുണ്ടെങ്കിലും, വളർന്നു വരുന്ന സാഹചര്യവും രക്ഷകർത്താക്കളും പ്രാധാന്യമർഹിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി എൻസിഡിസി രംഗത്തത്തെത്തിയത്.
അതേസമയം ഉത്തരവാദിത്വ രക്ഷകർതൃത്വം മെച്ചപ്പെടുത്താൻ ഇടവേളകളിൽ ബോധവൽക്കരണ ക്ലാസുകൾ നൽകണമെന്നും അംഗനവാടികളുടെ സഹായത്തോടെ ഗർഭിണികൾക്കും അമ്മമാർക്കും ക്ലാസുകൾ സംഘടിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും നവമാധ്യമങ്ങളും ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. NCDC മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ, റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐസ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, അധ്യാപകരായ സ്മിത കൃഷ്ണകുമാർ, ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…