Kerala

വിസ്മയമൊരുക്കി ‘ദൃശ്യ നരേന്ദ്രം’ പ്രദർശനം; തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഹാളിൽഒക്ടോബർ 2 വരെ നീണ്ടുനിൽക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73–ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷങ്ങളാണ് വിവിധ മന്ത്രാലയങ്ങളുടെയും ബിജെപിയുടെയും നേതൃത്വത്തിൽ നടക്കുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് അരവിന്ദോ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘ദൃശ്യ നരേന്ദ്രം’ എന്ന പ്രദർശനി ആരംഭിച്ചു. സെപ്റ്റംബർ 17ന് മുതൽ ആരംഭിച്ച പരിപാടി ഒക്ടോബർ 2 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഹാളിൽ നടക്കും. പ്രദർശിനി മുൻകേന്ദ്ര മന്ത്രി രാജഗോപാലൻ ആണ് ഉദ്ഘാടനം ചെയ്തത്.

സൊസൈറ്റി പ്രസിഡന്റ് രാമൻപിള്ള അധ്യക്ഷനായ ചടങ്ങിൽ വി റ്റി രമ, അശോക് കുമാർ, പ്രൊഫസർ രഘുനാഥ്, കെപി ശ്രീരാമൻ എന്നിവർ പങ്കെടുത്തിരുന്നു. വ്യത്യസ്തമായ ഒരു ജന്മദിന ആദരമാണ് ‘ദൃശ്യ നരേന്ദ്രം’ എന്ന പരിപാടിയിലൂടെ സംഘടകർ നടത്തുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം കൊണ്ട് ആർജ്ജിച്ച നേട്ടങ്ങളും അന്താരാഷ്ട്ര അംഗീകാരങ്ങളും സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി നടപ്പിലാക്കിയ വിവിധ പദ്ധതികളും പഠനവിധേയമാക്കി കൊണ്ട് 18 മുതൽ ഒക്ടോബർ 2 വരെ എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് സെമിനാറുകൾ നടത്തുന്നുണ്ട്.

ഇത് കൂടാതെ ആരോഗ്യം സാമ്പത്തികം, നയതന്ത്രം, ദേശ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും സെമിനാറുകളിൽ ചർച്ച ചെയ്യപ്പെടും. 18ന് തിങ്കളാഴ്ച 5 30ന് ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻകുന്നുമ്മേൽ, പ്രദീപ് ജ്യോതി എന്നിവർ ആരോഗ്യഭാരതം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയിരുന്നു. ദൂരദർശൻ, ഐഎസ്ആർഒ, ആർ ജി സിബി തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ പ്രദർശിനികളും ഈ പരിപാടികളുടെ ഭാഗമാണ്. ഇത് കൂടാതെ, വിദ്യാർത്ഥികൾക്ക് മത്സരങ്ങളും പരിപാടിയിൽ നടത്തുന്നുണ്ട്. എല്ലാ ദിവസവും സെമിനാറിനു ശേഷം കലാപരിപാടികളുമുണ്ട്.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

5 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

5 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

5 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

9 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

10 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago