ന്യൂദില്ലി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ദൗര്‍ഭാഗ്യകരമായ ഈ സംഭവം മുതലെടുത്ത് ഹിന്ദുധര്‍മ്മത്തെയും സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഹിന്ദുവിരുദ്ധ, ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനകള്‍ പരാജയപ്പെടുത്തണമെന്ന് ആര്‍എസ്എസ് ആഹ്വാനം ചെയ്യുന്നു. ക്ഷമയും സംയമനവും പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്യന്തം ദുഃഖകരമായ ഈ സംഭവം രാമഭക്തരുടെയും മുഴുവന്‍ സമൂഹത്തിന്റെയും വികാരങ്ങളെയും വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥനപ്രകാരം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു.
തലമുറകളുടെ പോരാട്ടങ്ങളുടെയും ദശലക്ഷക്കണക്കിന് രാമഭക്തരുടെ സമര്‍പ്പണം, ത്യാഗം, ഭക്തി എന്നിവയുടെയും ഫലമായാണ് ശ്രീരാമജന്മഭൂമിയില്‍ മനോഹരമായ ക്ഷേത്രം നിര്‍മ്മിച്ചത്. ഇത് ഇന്ന് മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും ഭക്തിയുടെയും വിശ്വാസത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. അങ്ങേയറ്റം അപലപനീയമായ ഈ സംഭവത്തെ അസാധാരണമെന്ന് കണക്കാക്കി മാനേജ്മെന്റിലും ഭരണത്തിലുമുള്ള എല്ലാ പോരായ്മകളും പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ രാമക്ഷേത്രട്രസ്റ്റ് സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് ഉള്‍പ്പെടെ മുഴുവന്‍ ഹിന്ദുസമൂഹവും സ്വാഭാവികമായും പ്രതീക്ഷിക്കുന്നത്.
ദശലക്ഷക്കണക്കിന് രാമഭക്തരുടെ വിശ്വാസവും ഭക്തിയും തകര്‍ക്കുന്ന ഒന്നും ഉണ്ടാകാന്‍ പാടില്ല. നിലവിലെ ആശയക്കുഴപ്പവും അനിശ്ചിതത്വവും അവസാനിക്കണം. ഇക്കാര്യത്തില്‍, ക്ഷേത്ര മാനേജ്മെന്റും സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശരിയായ സാമ്പത്തിക മാനേജ്മെന്റ്, സുഗമമായ പ്രവര്‍ത്തനത്തിനുള്ള കുറ്റമറ്റതും സുതാര്യവുമായ സംവിധാനങ്ങള്‍, നീതിയും വിശുദ്ധിയും നിറഞ്ഞ അന്തരീക്ഷം എന്നിവയിലൂടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഹിന്ദു സമൂഹത്തിന്റെ വിശ്വാസവും ഭക്തിയും നിലനിര്‍ത്തുമെന്ന് വിശ്വസിക്കുകയാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…