ദില്ലി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും. പള്ളി നിര്‍മ്മിക്കാനുള്ള അഞ്ചേക്കര്‍ സ്വീകരിക്കേണ്ടെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ലക്നൗവില്‍ നടക്കുന്ന നിര്‍ണ്ണായക യോഗം സുന്നി വഖഫ് ബോര്‍ഡ് ബഹിഷ്ക്കരിച്ചു.
2.27 ഏക്കര്‍ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടു നല്‍കിയതിലാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ പ്രതിഷേധം. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രമിനല്‍ കുറ്റമായുി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍ വിധിയിലൂടെ നീതി കിട്ടിയില്ലെന്ന മുസ്ലീം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും അഭിപ്രായമുണ്ടെന്നും ബോര്‍ഡ് വാദിക്കുന്നു. അതിനാല്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം.
എന്നാല്‍, കേസില്‍ ഇനി നിയമ പോരാട്ടം വേണ്ടെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്. പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെയും കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇക്ബാര്‍ അന്‍സാരിയുടെയും നിലപാട്. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷനും ഹര്ജിക്കാരന് ഇഖ്ബാല്‍ അന്‍സാരിയും നിരസിച്ചത് ശ്രദ്ധേയമായി.
നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…
ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…