Categories: GeneralIndia

അയോധ്യ കേസ് ഇന്ന് സുപ്രീംകോടതിയില്‍ ; തുറന്ന കോടതിയില്‍ വാദം കേള്‍ക്കണോ എന്നതില്‍ തീരുമാനമെടുക്കും

ന്യുദില്ലി : ബാബറി മസ്ജിദ് – രാമജന്മഭൂമി ഭൂമി തര്‍ക്ക കേസ് വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ഉച്ചക്ക്​ 1.40നാണ്​ കോടതി കേസ്​ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചേംബറില്‍ വെച്ചാകും ഹര്‍ജി പരി​ഗണിക്കുക. വാദം കേള്‍ക്കല്‍ തുറന്ന കോടതിയില്‍ കേള്‍ക്കണോ ചേംബറില്‍ കേള്‍ക്കണോ എന്നകാര്യത്തില്‍ ഭരണഘടന ബെഞ്ച്​ തീരുമാനമെടുക്കും.

വിരമിച്ച ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗൊഗോയിക്ക്​ പകരം ജസ്​റ്റിസ്​ സഞ്​ജീവ്​ ഖന്നയെ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് കേസില്‍ വിധി പ്രസ്താവിച്ച ഭരണഘടനാബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാര്‍. കേസിലെ മുഖ്യ ഹിന്ദുകക്ഷിയായ നിര്‍മോഹി അഖാഡ ഇന്നലെ പുനഃപരിശോധന ഹരജി നല്‍കിയിരുന്നു​. അയോധ്യ കേസില്‍ ഇതുവരെ 18 ഓളം പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ മാസമാണ് മുന്‍ ചീഫ്​ ജസ്​റ്റിസിന്‍െറ​ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച്​ ബാബറി കേസില്‍ വിധി പുറപ്പെടുവിച്ചത്. 2.7ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന തര്‍ക്ക ഭൂമി, സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്​റ്റിന്​ കൈമാറാനും ഈ ട്രസ്​റ്റ്​ രാമക്ഷേത്ര നിര്‍മാണത്തിന്​ മേല്‍നോട്ടം വഹിക്കണമെന്നുമായിരുന്നു വിധി. മുസ്​ലിംകള്‍ക്ക്​ പള്ളി നിര്‍മിക്കാന്‍ തര്‍ക്കഭൂമിക്ക്​ പുറത്ത്​ കണ്ണായ സ്ഥലത്ത്​ അഞ്ച്​ ഏക്കര്‍ ഭൂമി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. നിര്‍മോഹി അഖാഡക്ക് ​ ട്രസ്​റ്റില്‍ പ്രാതിനിധ്യം നല്‍കണമെന്നും കോടതി കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു.

admin

Recent Posts

ചടങ്ങുകള്‍ ഇല്ലെങ്കില്‍ വിവാഹത്തിന് നിയമസാധുതയില്ല| അഡ്വ. ശങ്കു ടി ദാസ് വിശദീകരിക്കുന്നു |

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…

4 mins ago

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…

1 hour ago

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…

2 hours ago