അയോദ്ധ്യ: രാജ്യം കാത്തിരുന്ന പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലേയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഇന്നുമുതൽ. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നിർവഹിച്ചത്. കൊടും ശൈത്യം വകവയ്ക്കാതെ ലക്ഷക്കണക്കിന് രാമഭക്തരാണ് ക്ഷേത്ര നഗരിയിൽ തമ്പടിച്ചിരിക്കുന്നത്. രാംലല്ലയുടെ ദർശനം കഴിഞ്ഞേ മടങ്ങൂവെന്ന തീരുമാനത്തിലാണവർ. അതേസമയം ക്ഷേത്രത്തിന്റെ സുരക്ഷ ഇന്ന് ഉത്തർപ്രദേശ് പോലീസ് ഏറ്റെടുക്കും. ഇതുവരെ സി ആർ പി എഫിനായിരുന്നു സുരക്ഷാ ചുമതല.
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേയ്ക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഭക്തരെ എത്തിക്കാൻ തയാറെടുക്കുകയാണ് ബിജെപി. ഈ മാസം 25 മുതൽ മാർച്ച് 25 വരെ ദിവസം 50000 പേരെ രാമക്ഷേത്രത്തിൽ ദർശനത്തിന് എത്തിക്കുകയാണ് ലക്‌ഷ്യം. യാത്രാച്ചെലവുകൾ ഭക്തർ വഹിക്കണമെങ്കിലും താമസം, ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ പാർട്ടി പ്രവർത്തകൻ ഒരുക്കും. അയോദ്ധ്യയിലെത്തുന്ന ഭക്തരെ പാർട്ടി പ്രവർത്തകർ അയോദ്ധ്യയിൽ സ്വീകരിക്കുകയും ചെയ്യും.
നിരവധി വിശിഷ്ട വ്യക്തികളടക്കം 8000 ത്തിലധികം പേർ ഇന്നലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആർ എസ്സ് എസ്സ് സർസംഘ് ചാലക് മോഹൻജി ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ, ആനന്ദി ബെൻ പട്ടേൽ, തുടങ്ങിയവർ പുരോഹിതരോടൊപ്പം ഗർഭഗൃഹത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു, ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചത് ശ്രദ്ധേയമായിരുന്നു. പുഷ്പവൃഷ്ടി നടത്തിയാണ് തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചത്. തൊഴിലാളികളെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…