തൃശ്ശൂർ: 500 വർഷത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിലേക്ക് തിരിച്ചുവരുമ്പോൾ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ചിലർ പങ്കെടുക്കാമെന്നും ചിലർ ഞങ്ങൾ ഇല്ല എന്നും പറഞ്ഞു. എന്നാൽ, കോൺഗ്രസിന് മാത്രം നിലപാടില്ല. മത വർഗീയ ശക്തികൾക്ക് മുമ്പിൽ കോൺഗ്രസ് മുട്ടുമടക്കുകയാണ്. കേരളത്തിലെ കോൺഗ്രസ് മറുപടി പറയണം. ന്യൂനപക്ഷ വോട്ട് ബാങ്കിനെ പേടിച്ച് കോൺഗ്രസ് ഭൂരിപക്ഷത്തിൻ്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ കെ. സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി എല്ലാ വിഭാഗം ജനങ്ങളുടേയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണ്. അതുകൊണ്ടാണ് സ്നേഹയാത്ര ക്രൈസ്തവ സമൂഹം സന്തോഷത്തോടെ വരവേറ്റത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ക്രിസ്ത്യൻ വിശ്വാസികളിലെത്തിക്കാൻ സാധിച്ചു. മോദിയല്ലാതെ മറ്റൊരു രക്ഷ കേരളത്തിനില്ല. തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് വമ്പൻ വരവേൽപ്പ് ലഭിക്കും. കേരള ജനത പ്രധാനമന്ത്രിയെ കാത്തിരിക്കുകയാണ്.
നവകേരള സദസ് കേരളത്തെ പൂർണമായും തകർത്തു കഴിഞ്ഞു. സമ്പൂർണ്ണ ഭരണസ്തംഭനമാണ് കേരളത്തിൽ. ശബരിമലയിൽ തീർത്ഥാടകരോട് വലിയ ക്രൂരതയാണ് സർക്കാർ കാണിക്കുന്നതെന്നും ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞു.
ചടങ്ങിൽ പുതുതായി പാർട്ടിയിൽ ചേർന്ന മേജർ രവി, സി. രഘുനാഥ് എന്നിവരെ സംസ്ഥാന അദ്ധ്യക്ഷൻ സ്വീകരിച്ചു. ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, സി.കെ. പദ്മനാഭൻ, ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…