ദില്ലി: പ്രമാദമായ അയോധ്യാ കേസിൽ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. അല്‍പസമയം മുമ്പാണ് സുപ്രീം കോടതി രജിസ്ട്രാറില്‍ നിന്ന് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്.
40 ദിവസം നീണ്ട തുടർച്ചയായ വാദത്തിന് ശേഷമാണ് നാളെ വിധി പറയുന്നത്. ശനിയാഴ്ച അവധി ദിവസമായിട്ടും അയോധ്യ കേസിൽ വിധി പറയാൻ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
അയോധ്യ വിധി വരുന്ന പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. അയോധ്യയിലെ തർക്കഭൂമി പ്രദേശത്ത് കേന്ദ്രസേനകളും ദ്രുതകർമ സേനയും അടക്കം 12,000 സുരക്ഷാ സൈനികരെ നിയോഗിച്ചു. നാലു തലങ്ങളിലാണു സുരക്ഷാ ക്രമീകരണം.
നാലായിരം കേന്ദ്രസേനാംഗങ്ങൾ അടക്കം 12,000 പോലീസുകാരെ അയോധ്യയിൽ നിയോഗിച്ചിട്ടുണ്ട്. അയോധ്യയിൽ ഡിസംബർ അവസാനം വരെ നിരോധനാജ്ഞയും ഏർപ്പെടുത്തി. സംഘർഷങ്ങൾ ലഘൂകരിക്കാനും റിപ്പോർട്ട് ചെയ്യാനുമായി 1,600 ഗ്രാമങ്ങളിൽ 16,000 സന്നദ്ധപ്രവർത്തകരെയും പോലീസ് മൈബൈൽ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…