Ayodhyapuri to witness the wonder of colors; First Holi for Ramlallah! Temple Trust shared the pictures
ലക്‌നൗ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം നടക്കുന്ന ആദ്യ ഹോളി ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യാപുരിയും. ഹോളി ആഘോഷത്തിന് മുന്നോടിയായി ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ച രാംലല്ലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ദർശനത്തിനായി ക്ഷേത്രത്തിലേക്കെത്തിയ ഭക്തരുടെ ചിത്രവും ട്രസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
‘ഇത്തവണത്തെ ഹോളി വളരെ ഗംഭീരവും ദൈവികവുമായ രീതിയിലാണ് ആഘോഷിക്കുന്നത്. അയോദ്ധ്യയിലെ ഹോളി ആഘോഷം എല്ലാവരെയും അത്ഭുതപ്പെടുത്തും. ഭക്തരും ഈ ഹോളി ആഘോഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന്’ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 22നായിരുന്നു ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ നടന്നത്. അന്നു മുതൽ ഇന്ന് വരെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മാർച്ച് 20 വരെ ഏകദേശം ഒരു കോടി 20 ലക്ഷം ഭക്തരാണ് അയോദ്ധ്യയിലെത്തിയത്. രാംലല്ലയെ ദർശിക്കാനെത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ അധികം വർദ്ധിച്ചതായി സംസ്ഥാനത്തെ ടൂറിസം വകുപ്പ് അറിയിച്ചിരുന്നു.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…