Tuesday, April 30, 2024
spot_img

നിറങ്ങളുടെ വിസ്മയത്തിന് സാക്ഷിയാകാൻ അയോദ്ധ്യാപുരിയും; രാംലല്ലയ്ക്ക് ആദ്യ ഹോളി! ചിത്രങ്ങൾ പങ്കുവച്ച് ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം നടക്കുന്ന ആദ്യ ഹോളി ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യാപുരിയും. ഹോളി ആഘോഷത്തിന് മുന്നോടിയായി ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ച രാംലല്ലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ദർശനത്തിനായി ക്ഷേത്രത്തിലേക്കെത്തിയ ഭക്തരുടെ ചിത്രവും ട്രസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

‘ഇത്തവണത്തെ ഹോളി വളരെ ഗംഭീരവും ദൈവികവുമായ രീതിയിലാണ് ആഘോഷിക്കുന്നത്. അയോദ്ധ്യയിലെ ഹോളി ആഘോഷം എല്ലാവരെയും അത്ഭുതപ്പെടുത്തും. ഭക്തരും ഈ ഹോളി ആഘോഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന്’ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 22നായിരുന്നു ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ നടന്നത്. അന്നു മുതൽ ഇന്ന് വരെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മാർച്ച് 20 വരെ ഏകദേശം ഒരു കോടി 20 ലക്ഷം ഭക്തരാണ് അയോദ്ധ്യയിലെത്തിയത്. രാംലല്ലയെ ദർശിക്കാനെത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ അധികം വർദ്ധിച്ചതായി സംസ്ഥാനത്തെ ടൂറിസം വകുപ്പ് അറിയിച്ചിരുന്നു.

Related Articles

Latest Articles