പെരുങ്കടവിള: പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ മറവിൽ തിരുവനന്തപുരം പെരുങ്കടവിളയിൽ സിപിഎം നേതാവിന്റെ വ്യാജ മദ്യ വിൽപ്പന. ആൽക്കഹോളിന്റെ അംശം കൂടിയ അരിഷ്ടം പ്രാദേശികമായി നിർമ്മിച്ചാണ് വിൽപ്പന. ഒറ്റശേഖരമംഗലത്തെ നിഗൂഢ കേന്ദ്രത്തിലാണ് 450 എം എൽ അടിച്ചാൽ കിറുങ്ങുന്ന ഈ ആനമയക്കി മദ്യം നിർമ്മിക്കുന്നത്. യുവാക്കളും പ്രായമേറിയവരും അടക്കം നിരവധി പേർ ഇത് പതിവായി ഉപയോഗിക്കുന്നു. ഈ മദ്യത്തിന്റെ ഉപഭോക്താക്കളിൽ പലരും ഇതിനോടകം തന്നെ മാരക രോഗങ്ങളാൽ മരണപ്പെട്ടു കഴിഞ്ഞു. ഉന്നത ബന്ധങ്ങളുള്ള സിപിഎം നേതാവ് ആങ്കോട് തങ്കരാജിന്റെ പെരുങ്കടവിളയിലെ ഔഷധശാലയിൽ ഇപ്പോൾ എക്സൈസ് പരിശോധന നടക്കുകയാണ്.
സിപിഎം പെരുങ്കടവിള ലോക്കൽ സെക്രട്ടറിയാണ് തങ്കരാജൻ. കൂടാതെ വ്യാപാരി വ്യവസായി സമിതി യുണിറ്റ് പ്രസിഡന്റും, ആങ്കോട് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സഹകരണ സ്ഥാപനത്തിന്റെ പ്രസിഡന്റുമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പനും എം എൽ എ സി കെ ഹരീന്ദ്രനും അടക്കം ഉന്നത സിപിഎം നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും ഈ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണ് ഇയാൾ വ്യാജമദ്യ വിൽപ്പന നടത്തിയിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് സമ്പൂർണ്ണ മദ്യ നിരോധനം ഉണ്ടായിരുന്ന സമയത്ത് ലക്ഷങ്ങളുടെ കച്ചവടമാണ് തങ്കരാജ് തന്റെ ആയുർവേദ ഫാർമസിയിലൂടെ നടത്തിയത്. മറ്റു സ്ഥലങ്ങളിൽ നിന്നുൾപ്പെടെ നിരവധിപേർ വ്യാജ അരിഷ്ടം വാങ്ങാനെത്തി. പോലീസിന്റെയും എക്സൈസിന്റെയും മൂക്കിൻ തുമ്പത്താണ് ലിറ്ററുകണക്കിന് വ്യാജ അരിഷ്ടം വിറ്റഴിച്ചത്. മാരായമുട്ടം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിൽപ്പനശാലയും ആര്യങ്കോട് സ്റ്റേഷൻ പരിധിയിലുള്ള വ്യാജ മദ്യ നിർമ്മാണ കേന്ദ്രവും വർഷങ്ങളായി ഒരു തടസ്സവുമില്ലാതെ എങ്ങനെ പ്രവർത്തിച്ചു എന്നത് ദുരൂഹതയാണ്. ഇപ്പോൾ നടക്കുന്ന എക്സൈസ് റെയ്‌ഡിലും അപാകതകളുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിൽപ്പന കേന്ദ്രത്തിലും ഉൽപ്പാദന കേന്ദ്രത്തിലും ഒരേസമയം റെയ്‌ഡ് നടത്തേണ്ടതിന് പകരം പെരുങ്കടവിളയിലെ ജീവൻ ആയുവേദ ഫാർമസിയിൽ മാത്രമാണ് പരിശോധന നടക്കുന്നത്. ഇത് വ്യാജ അരിഷ്ടത്തിന്റെ സ്റ്റോക്കും മറ്റ് അസംസ്‌കൃത വസ്തുക്കളും മാറ്റാനിടയാക്കുമെന്നും സംശയമുണ്ട്.
ഒറ്റശേഖരമംഗലത്തുള്ള നിർമ്മാണകേന്ദ്രത്തിൽ നിന്നും തങ്കരാജിന്റെ കറുത്ത സാൻട്രോ കാറിലാണ് വ്യാജ അരിഷ്ടം കടത്തുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ പേരിലുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസും വ്യാജ അരിഷ്ടം നിർമ്മിക്കാനുള്ള അസംസ്കൃത വസ്‌തുക്കൾ കടത്താനുപയോഗിച്ചതായും സംശയമുണ്ട്. തമിഴ്‌നാടിനോട് ചേർന്ന് കുടക്കുന്ന സ്ഥലമാണ് പെരുങ്കടവിള. വ്യാജ അരിഷ്ടമുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ ആംബുലൻസ് ഉപയോഗിച്ച് സംസ്ഥാന അതിർത്തി കടത്തിയോ എന്ന് സംശയമുണ്ട്.
70 രൂപ മാത്രമാണ് അരിഷ്ടത്തിന്റെ വിലയെങ്കിലും ഇതിന്റെ വിൽപ്പനയുടെ തങ്കരാജ് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായാണ് സൂചന. അരിഷ്ട നിർമ്മാണ കേന്ദ്രം വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ‘കോവിഡ് കൊയ്ത്ത്’ കഴിഞ്ഞതോടെ ഒറ്റശേഖരമംഗലം എസ് ബി ഐ ബ്രാഞ്ച് ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ കെട്ടിടം ഇയാൾ വിലയ്ക്കുവാങ്ങി. തങ്കരാജിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചും ഇയാൾ പ്രസിഡന്റായിരിക്കുന്ന അങ്കോട് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ഇടപാടുകളെ കുറിച്ചുമുള്ള അന്വേഷണം വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…