Ayushman Bharat Health Insurance; Prime Minister Narendra Modi will announce the expanded version of the plan tomorrow
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയോടെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിപുലീകരിച്ച പതിപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ പദ്ധതിയിലൂടെ രാജ്യത്തെ 70 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ആറ് കോടിയിലധികം മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ, സാധാരണ പ്രതിരോധ കുത്തിവയ്‌പ്പുകളുടെ ഇലക്ട്രോണിക് വിവരങ്ങൾ സംരക്ഷിക്കുന്നതിനായി വികസിപ്പിച്ച യു-വിൻ പോർട്ടലും നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗർഭിണികളായ സ്ത്രീകൾക്കും, ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും, 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും നൽകിയ കുത്തിവയ്‌പ്പുകളുടെ സ്ഥിരമായ ഡിജിറ്റൽ രേഖ സൂക്ഷിക്കുന്നതിനായി ഈ പോർട്ടൽ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ഇത് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചിരിക്കുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിപുലീകരിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയനുസരിച്ച്, സാമ്പത്തിക സ്ഥിതി നോക്കാതെ 70 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആയുഷ്മാൻ കാർഡിനുള്ള അർഹത ഉണ്ടാകും. പദ്ധതിയിൽ ഉൾപ്പെട്ട ഏതെങ്കിലും ആശുപത്രിയിൽ 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭ്യമാക്കും.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…