സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ ആയ എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ദക്ഷിണഭാരതത്തിലെ ആദ്യകാല നവോത്ഥാന നായകനും സാമൂഹിക നവ സംസ്‌കാര നിര്‍മ്മിതിക്ക് വേണ്ടി നിലകൊണ്ട ജനനായകനുമായിരുന്ന അയ്യാ വൈകുണ്ഠ സ്വാമിയുടെ ജന്‍മവാർഷിക ദിനമാണ് ഇന്ന്. കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു അയ്യാ വൈകുണ്ഠ സ്വാമികള്‍. (ജനനം – 1809, മരണം – 1851).
‘വൈകുണ്ഠ സ്വാമി മുന്നേറ്റം” എന്ന പേരില്‍ പിന്നോക്ക ജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നീക്കങ്ങള്‍ തെക്കന്‍ തിരുവിതാംകൂറില്‍ ശക്തമായിരുന്നു. ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യന്‍ മിഷണറിമാരുടെ മതംമാറ്റത്തെയും അദ്ദേഹം ഒരുപോലെ എതിര്‍ത്തു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി ഏക ദൈവാധിഷ്ഠിത മതവിഭാഗമായ അയ്യാവഴി സ്ഥാപിച്ചു. ഈ മതത്തിന്റെ ചിഹ്നം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും അഗ്‌നി നാളവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങള്‍ ‘പതികള്‍’ എന്നു അറിയപ്പെടുന്നു.
ജാതി വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തു. തന്റെ പ്രഭാഷണങ്ങളില്‍ അദ്ദേഹം നാടാന്മാരുടെ മേല്‍ ചുമത്തപ്പെട്ടിരുന്ന ഉയര്‍ന്ന കരം പിരിവിനെയും നിര്‍ബന്ധിത തൊഴിലിനെയും എതിര്‍ത്തു. അദ്ദേഹം വിഗ്രഹാരാധനയ്ക്കും മൃഗബലിക്കും എതിരായി ജനങ്ങളെ ബോധവല്‍കരിച്ചു.
ശുചീന്ദ്രത്ത് സ്വാമിത്തോപ്പില്‍ ‘സമത്വസമാജ’മെന്ന ഒരു സാമൂഹിക പരിവര്‍ത്തന സംഘടന ദക്ഷിണേന്ത്യയില്‍ ആദ്യമായി സ്ഥാപിക്കപ്പെടുകയുണ്ടായി. വൈകുണ്ഠസ്വാമിയായിരുന്നു ഈ സംഘടന സ്ഥാപിച്ചത്. കൂലിയില്ലാതെ, നിര്‍ബന്ധമായി ചെയ്യേണ്ട ‘ഊഴിയ’വേല ചെയ്തുവന്നിരുന്ന പുലയര്‍ , പറയര്‍ , കുറവര്‍ , ഈഴവര്‍, ചാന്നാര്‍ തുടങ്ങിയ കര്‍ഷക അടിയാളരില്‍ ചെറുത്തുനില്‍പ്പിന്റെ വിത്തുപാകിയത് വൈകുണ്ഠസ്വാമിയായിരുന്നു.
അദ്ദേഹം രചിച്ച രണ്ടു കൃതികളില്‍ ഒന്ന് അകിലത്തിരട്ട് ആണ്. ഇദ്ദേഹത്തിന്റെ അഞ്ചു ശിഷ്യന്മാരില്‍ പ്രമുഖനായിരുന്ന സഹദേവനാണ് ഈ കൃതി താളിയോലയിലാക്കിയത്. ചരിത്ര സംഭവങ്ങള്‍, സ്വാമികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍, തത്ത്വദര്‍ശനം എന്നിവ ഈ കൃതിയില്‍ ഉടനീളം കാണാം.
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…