വിഎസ്ഡിപി സംഘടിപ്പിച്ച വൈകുണ്ഠസ്വാമിയുടെ ഇരുന്നൂറ്റി പതിനഞ്ചാം ജയന്തി ആഘോഷം തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം : അയ്യാ വൈകുണ്ഠസ്വാമി സ്മാരക സ്റ്റാമ്പ് പുറത്തിറക്കാന്‍ വേണ്ടി പരമാവധി ശ്രമിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഗ്യാരണ്ടി. വിഎസ്ഡിപി സംഘടിപ്പിച്ച വൈകുണ്ഠസ്വാമിയുടെ ഇരുന്നൂറ്റി പതിനഞ്ചാം ജയന്തി ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷ്ണുപുരം ചന്ദ്രശേഖര്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ അയ്യാ വൈകുണ്ഠസ്വാമി സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്ന കാര്യം രാജീവ് ചന്ദ്രശേഖറിനോട് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സ്റ്റാമ്പ് പുറത്തിറക്കാന്‍ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്കിയത്.
അനന്തപത്മനാഭന്‍ നാടാരുടെ പ്രതിമ പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ സ്ഥാപിച്ചത് നരേന്ദ്രമോദിയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാണിച്ചു.
“നാനൂറിലേറെ സീറ്റുകള്‍ നേടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും. ആ നാനൂറില്‍ ഒന്ന് തിരുവനന്തപുരം ആകാന്‍ വേണ്ടി എല്ലാവരുടെയും അനുഗ്രഹം വേണം. ഞാന്‍ എം.പിയായിക്കഴിഞ്ഞാല്‍ തിരുവനന്തപുരത്തിന്റെ വികസനത്തിനും എല്ലാ സമുദായത്തിനും ഒരേ പോലെ സേവനം ചെയ്യുന്നതിനും വേണ്ടി പ്രവര്‍ത്തിക്കും”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വൈകുണ്ഠ സ്വാമിയെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ആരാണോ തയ്യാറാകുന്നത് അവര്‍ക്ക് പിന്നില്‍ കേരളത്തിലെ 40 ലക്ഷം വരുന്ന നാടാര്‍ സമുദായം അണിനിരക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍ വേദിയിൽ പറഞ്ഞു. പലരെയും സഹായിച്ചിട്ടുണ്ടെങ്കിലും നമുക്ക് അര്‍ഹതപ്പെട്ടത് പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കേരള കാമരാജ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.പൂഴിക്കുന്ന് സുദേവന്‍, വിഎസ്ഡിപി സംസ്ഥാന പ്രസിഡന്റ് ശ്യാംലൈജു, ജില്ലാ പ്രസിഡന്റ് അരുണ്‍ പ്രകാശ് എസ്.ആര്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…