രാജീവ് ചന്ദ്രശേഖർ
അയ്യപ്പഭക്തർ പൂർണ്ണമായും ബഹിഷ്കരിച്ചതോടെ ഇടത് സർക്കാർ കൊട്ടിഘോഷിച്ച ആഗോള അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയമായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. 22-ാം തീയതി നടക്കുന്ന ശബരിമല കർമ്മ സമിതി സംഗമത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അതിൽ പങ്കെടുക്കുമെന്നും എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻറെ കാപട്യം തിരിച്ചറിഞ്ഞ് ആഗോള അയ്യപ്പ സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം കുറിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം
അയ്യപ്പഭക്തർ പൂർണ്ണമായും ബഹിഷ്കരിച്ചതോടെ സമ്പൂർണ്ണ പരാജയമായി മാറിയ അയ്യപ്പസംഗമം നൽകുന്ന സന്ദേശം വ്യക്തമാണ് – “എട്ട് വർഷത്തോളം ഞങ്ങളെ ഉപദ്രവിക്കുകയും ഞങ്ങളുടെ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്ത ശേഷം തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നാടകവുമായെത്തി ഞങ്ങളെ വിഡ്ഢികളാക്കാമെന്ന് കരുതരുത്. അത്തരം രാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞിരിക്കുന്നു. കോൺഗ്രസിനെയും സിപിഎമ്മിനെയും പോലെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരെയല്ല, ജനങ്ങളെ സേവിക്കുന്ന സത്യസന്ധരായ നേതാക്കളെയാണ് ഞങ്ങൾക്ക് വേണ്ടത്.”
ഒരു എളിയ അയ്യപ്പ ഭക്തനെന്ന നിലയിൽ, കഴിഞ്ഞ 18 വർഷമായി ശബരിമല ചവിട്ടാനും സന്നിധാനത്തെത്തി പ്രാർത്ഥന നടത്താനുമുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഗമത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല, അതിനാൽ ഞാൻ പങ്കെടുത്തതുമില്ല. 22-ാം തീയതി നടക്കുന്ന ശബരിമല കർമ്മ സമിതി സംഗമത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്. അതിൽ ഞാൻ പങ്കെടുക്കുകയും ചെയ്യും.
എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ വിശ്വാസത്തിൻ്റെ പേരിൽ പ്രീണനത്തിനോ ഭിന്നിപ്പിനോ ശ്രമിക്കുന്ന ഏതൊരു പാർട്ടിയെയും തുറന്നുകാട്ടുകയും ചെയ്യും.
പിണറായി വിജയൻറെ കാപട്യം തിരിച്ചറിഞ്ഞ് ആഗോള അയ്യപ്പ സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങൾ.
സ്വാമിയേ ശരണമയ്യപ്പാ 🙏🏻
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…