Kerala

ചരിത്രം കുറിച്ച് ചെമ്പോലക്കളരിയിലെ അയ്യപ്പമഹാസത്രം; അയ്യപ്പഭാഗവതത്തിന്റെ ഉള്ളറകൾ ആധികാരികതയോടെ മനസ്സിലാക്കാനുള്ള അവസരം പ്രയോജനപ്പെടുത്തി ആയിരങ്ങൾ; തത്സമയ കാഴ്ച്ചയൊരുക്കി തത്വമയി

പത്തനംതിട്ട: കലിയുഗ വരദാനായ സ്വാമി അയ്യപ്പൻറെ പാദസ്പർശനം കൊണ്ട് പുണ്യഭുമിയായ ആലങ്ങാട് ചെമ്പോലക്കളരിയിൽ നടന്നുവരുന്ന അയ്യപ്പമഹാസത്രം നാലാം ദിവസത്തിലേക്ക്. അയ്യപ്പഭഗവതത്തിന്റെ ഉള്ളറകൾ മനസ്സിലാക്കാനുള്ള പാഠശാലയായി മാറുകയാണ് സത്രവേദി. അയ്യപ്പ സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഗത്ഭർ നടത്തുന്ന പ്രഭാഷണങ്ങളാണ് മുഖ്യ ആകർഷണം. നിരവധി ഭക്തർ ഈ പ്രഭാഷണങ്ങൾ കേൾക്കാനായി സത്രവേദിയിലെത്തുന്നുണ്ട്. ഡിസംബർ 03 മുതലാണ് രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് തുടക്കമായത്. ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ.

നാലാം ദിവസമായ ഇന്ന് സത്രവേദിയിൽ നടന്ന ധന്വന്തരീ ഹോമത്തിൽ ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു. പതിവുപോലെ പൂജാ കർമ്മങ്ങളും കലാപരിപാടികളും ഇന്നും തുടരും. മേഴത്തൂർ സുദർശനൻ, ഹരിപ്പാട് പ്രവീൺശർമ്മ തുടങ്ങിയവരുടെ പ്രഭാഷണങ്ങളാണ് സത്രവേദിയിലെ ഇന്നത്തെ ആകർഷണം. രാത്രി 09 ന് ഓംകാരം ഫ്യൂഷൻസ് അവതരിപ്പിക്കുന്ന ഭജൻ വാദ്യതരംഗ് ഉണ്ടായിരിക്കും.

അഞ്ചാം ദിവസമായ നാളെ സത്രവേദിയിൽ മഹാമൃത്യഞ്ജയ ഹോമം നടക്കും. തുടർന്ന് അയ്യപ്പചരിത പാരായണവും അവലോകനവും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം സി ദിലീപ്‌കുമാർ ഉദ്‌ഘാടനം ചെയ്യും. രാത്രി 07 മണിക്ക് മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദ പുരിയുടെ അനുഗ്രഹ പ്രഭാഷണവും അദ്ദേഹം നയിക്കുന്ന ഭജനയുമാണ് അഞ്ചാം ദിവസത്തെ മുഖ്യ ആകർഷണം.

ആലങ്ങാട് രാജവംശത്തിലെ സുപ്രധാന കളരിയായ ചെമ്പോലക്കളരിയിൽ പന്തള രാജകുമാരനായ അയ്യപ്പൻ ദീർഘകാലം താമസിച്ച് ആയോധനകല അഭ്യസിച്ച് തിരിച്ചുപോയി എന്നതാണ് ചരിത്രം. ഈ ചെമ്പോലക്കളരിയിലാണ് ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പ മഹാസത്രം നടക്കുന്നത്. അയ്യപ്പസത്രത്തിന്റെ ഭക്തി നിർഭരമായ ചടങ്ങുകളും മറ്റ് കാര്യപരിപാടികളും തത്വമയിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://bit.ly/3ZsU9qm

Kumar Samyogee

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

3 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

3 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

3 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

5 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

5 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

5 hours ago