ayyappa mahasathram
റാന്നി: ഏകത്വവും അനശ്വരതയും കാട്ടിത്തരുന്ന അദ്വൈത ബോധത്തിലേക്ക് ഭക്തരെ ഉയർത്തുന്ന ദർശനമാണ് അയ്യപ്പ ദർശനമെന്നു അയ്യപ്പ ഭാഗവത സത്രാചാര്യൻ ഹരി വാര്യർ. റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത സത്ര വേദിയിൽ ശ്രീമദ് അയ്യപ്പ ഭാഗവതത്തെ അടിസ്ഥാനമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സകല ചരാചരങ്ങളിലും നിറഞ്ഞു വിളങ്ങുന്ന ബോധസ്വരൂപാണ് അയ്യപ്പ സ്വാമി. അയ്യപ്പൻ എന്നാൽ അഞ്ചിന്റെയും അപ്പൻ അഥവാ അച്ഛൻ. പഞ്ചഭൂതങ്ങളാൽ നിർമിച്ചിട്ടുള്ള സർവ്വ ചരാചരങ്ങളുടെയും നിലനില്പിനു് ആധാരമായ ബോധസ്വരൂപമാണ് അയ്യപ്പൻ.
ഒരു മണ്ഡല കാല വ്രതമെടുത്ത് ഭക്തിയോടെ ശബരിമല ദിവ്യ സന്നിധാനത്തേക്ക് പോകുന്ന ഭക്തർ ഈ ഒരു അറിവോടു കൂടി പോയാൽ അവർക്കു തത്വമസി തത്വത്തെ അറിയുവാൻ സാധിക്കും. വ്രതാനുഷ്ടാനത്തിലൂടെ മനസ്സും ശരീരവും ശുദ്ധീകരിച്ച് അയ്യപ്പ മന്ത്രങ്ങളാൽ മനസ്സിനെ ശക്തമാക്കി നല്ലൊരു ജീവിതം കൈവരിക്കുവാൻ അയ്യപ്പദർശനങ്ങൾ നമ്മെ പ്രാപ്തരാക്കുന്നു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശിവനും വിഷ്ണുവും പോലും മായയിൽ അകപ്പെട്ടു പോയപ്പോഴാണ് അയ്യപ്പൻ ജനിച്ചതെന്നും മായയെ തരണം ചെയ്ത സമ്പൂർണ മുക്തി രൂപമായി മാറിയ പരബ്രഹ്മമാണ് അയ്യപ്പനെന്നും ചിങ്ങോലി ബ്രഹ്മാനന്ദ ശിവപ്രഭാകര സിദ്ധ യോഗ മഠം സന്യാസിനി രാമ ദേവി ‘അമ്മ മറ്റൊരു പ്രഭാഷണത്തിൽ പറഞ്ഞു.
മനുഷ്യർക്കെല്ലാവർക്കും ഒരു പിതൃ കടം ഉണ്ടെന്നും ആ ബാധ്യത നിറവേറ്റുന്നതും ഈശ്വര പൂജയാണെന്നും അതിനാണ് പമ്പയിൽ പിതൃ പൂജ ചെയ്യുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, രമേശ് മേലുകര, രാധാകൃഷ്ണൻ പെരുമ്പട്ടി, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, ദീപ കൈമൾ, തുടങ്ങിയവർ പങ്കെടുത്തു
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…