Kerala

ആസാദി കാ അമൃത് മഹോത്സവ്; സ്വാതന്ത്ര്യദിന പരേഡിൽ വിവിധ സായുധ, സായുധേതര സേനാ വിഭാഗങ്ങളിൽ പങ്കെടുത്തത് 26 പ്ലാറ്റൂണുകൾ

ഇന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ വിവിധ സായുധ, സായുധേതര സേനാ വിഭാഗങ്ങളിലെ 26 പ്ലാറ്റൂണുകൾ പങ്കെടുത്തു. മലബാർ സ്‌പെഷ്യൽ പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ബറ്റാലിയനുകൾ, കേരള ആംഡ് വനിതാ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപ്പിഡ് റെസ്‌പോൺസ് ആന്റ് റസ്‌ക്യൂ ഫോഴ്‌സ്, ജയിൽ, എക്‌സൈസ്, വനം വകുപ്പുകൾ, അഗ്‌നിശമന സേനാ വിഭാഗം, മോട്ടോർ വെഹിക്കിൾ വകുപ്പ്, സൈനിക സ്‌കൂൾ, എൻ.സി.സി ആർമി, നേവൽ, വ്യോമ വിഭാഗങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഭാരത് സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സംസ്ഥാന പോലീസിലെ അശ്വാരൂഢ സേന, പോലീസിന്റെ രണ്ട് ബാന്റ് വിഭാഗങ്ങൾ എന്നീ പ്ലാറ്റുകളാണ് പരേഡിൽ മുഖ്യമന്ത്രിയിൽ നിന്ന് അഭിവാദനം സ്വീകരിച്ചത്.

തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് നിധിൻ രാജ് പി ആയിരുന്നു പരേഡ് കമാൻഡർ. കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്റന്റ് ബിജു ദിവാകരൻ ആയിരുന്നു സെക്കൻഡ്-ഇൻ-കമാൻഡ്. സ്വാതന്ത്രദിന പ്രസംഗത്തിന് ശേഷം സ്തുത്യർഹ സേവനത്തിന് അവാർഡ് ലഭിച്ചവർക്ക് വിവിധ വിഭാഗങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു. രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിന് മെഡൽ നേടിയ പോലീസ്, അഗ്‌നിശമന, ജയിൽ വകുപ്പ് സേനാംഗങ്ങൾ അവാർഡുകൾ സ്വീകരിച്ചു.

സ്വന്തം ജീവൻ തൃണവൽഗണിച്ച് ആളുകളെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിനുള്ള സർവ്വോത്തം ജീവൻ രക്ഷാ പഥക് തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശി ശരത് ആർ. ആറിന് വേണ്ടി അദ്ദേഹത്തിന്റെ മരണാനന്തരം ഭാര്യ അഖില ഏറ്റുവാങ്ങി.

ഉത്തം ജീവൻ രക്ഷാ പഥക് അവാർഡ് നേടിയ കണ്ണൂർ സ്വദേശി കെ കൃഷ്ണൻ, കോഴിക്കോട് സ്വദേശികളായ മാസ്റ്റർ മുഹമ്മദ് അദ്‌നാൻ മൊഹിയുദ്ദീൻ, കുമാരി മയൂഖ വി, എറണാകുളം സ്വദേശി മാസ്റ്റർ അൽഫാസ് ബാവു എന്നിവരും മുഖ്യമന്ത്രിയിൽ നിന്ന് മെഡലുകൾ സ്വീകരിച്ചു. എൻ.സി.സി കാഡറ്റുകൾ നടത്തിയ അശ്വാരൂഢ അഭ്യാസ പ്രകടനങ്ങളും സ്‌കൂൾ വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനങ്ങളും ചടങ്ങിന് മിഴിവേകി.

Meera Hari

Recent Posts

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം. എല്‍.എ സമർപ്പിച്ച…

5 mins ago

കാമുകന്മാർക്കായി സ്വന്തം കുഞ്ഞുങ്ങളെ കൊ-ല്ലു-ന്ന ഇന്നത്തെ അമ്മമാർ അറിഞ്ഞിരിക്കേണ്ട കഥ

കണ്ണീരോടെയല്ലാതെ ഈ കഥ നിങ്ങൾക്ക് കേൾക്കാനാകില്ല ! മക്കളുടെ വിശപ്പകറ്റാൻ ഏറ്റവും വിരൂപിയായ സ്ത്രീ എന്ന പേര് സ്വീകരിക്കേണ്ടി വന്ന…

31 mins ago

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

10 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

10 hours ago