Kerala

ആസാദി കാ അമൃത് മഹോത്സവ്; സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്” പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കോടന്നൂർ സെന്റ് ആന്റണിസ് യു പി സ്കൂളിൽ നടന്നു.

10 മീറ്റർ തുണിയിൽ സി സി മുകുന്ദൻ എം എൽ എ ആദ്യം ഒപ്പുവെച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ രാധാകൃഷ്ണൻ, പാറളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി വിനയൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ തുടങ്ങിയവരും ഒപ്പ് രേഖപ്പെടുത്തി.

തുടർന്ന് കുട്ടികൾ, അധ്യാപകർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ഒപ്പ് രേഖപ്പെടുത്തി. എല്ലാ വിദ്യാലയത്തിലും കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ഒപ്പ് രേഖപ്പെടുത്തി. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകളിലെ കുട്ടികളും അധ്യാപകരുമടക്കം 5 ലക്ഷത്തിലധികം പേരാണ് ഒപ്പ് വെക്കുന്നത്.

Meera Hari

Recent Posts

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

26 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ വ്യക്തമാക്കി.…

41 mins ago

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന പരാതി ! എഎപി എംപി സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിൽ സ്വാതിയെ കെജ്‌രിവാളിന്റെ…

1 hour ago