Subish
ഈ വർഷത്തെ ഡോ സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്‌കാരം ജനം ടിവി ചീഫ് സബ് എഡിറ്റർ സുബീഷ് തെക്കൂട്ടിന്. ജസ്റ്റിസ് കമാൽ പാഷ അടക്കം 12 പേരടങ്ങുന്ന പാനൽ ആണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും അടങ്ങുന്നത് ആണ് പുരസ്‌കാരം. സുകുമാർ അഴീക്കോടിന്റെ സ്മരണയിൽ പ്രവർത്തിക്കുന്ന തത്ത്വമസി സാംസ്കാരിക വേദിയുടെ നവാഗതർക്കുള്ള പുരസ്കാരമാണ് തത്ത്വമസി സാംസ്കാരികവേദി പുരസ്കാരം. 2016ൽ ആണ് ഇത് ഏർപ്പെടുത്തിയത്. 11,111 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി നൽകുന്നത്. ഡോ. സുകുമാർ അഴീക്കോട് ജന്മദിനാഘോഷ ചടങ്ങിലാണ് പുരസ്കാരങ്ങൾ നൽകുക.
മെയ് 14-ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ (സരസ്വതി ഹാൾ) വച്ച് 2019-20 വർഷത്തെ അവാർഡുകൾക്കൊപ്പം ഈ വർഷത്തെ അവാർഡ് സമർപ്പണം നടത്തപ്പെടുന്നതാണ്. ജസ്റ്റിസ് കെമാൽ പാഷ, മുല്ലക്കര രത്‌നാകരൻ, കുരീപ്പുഴ ശ്രീകുമാർ, എം. നൗഷാദ് എം.എൽ.എ. തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നു
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…
ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…