Friday, May 10, 2024
spot_img

അഴീക്കോട് തത്വമസി പുരസ്കാരം സുബീഷ് തെക്കൂട്ടിന്; പുരസ്‌കാര സമർപ്പണം മെയ് 14 ന് കൊല്ലം സരസ്വതി ഹാളിൽ

ഈ വർഷത്തെ ഡോ സുകുമാർ അഴീക്കോട്‌ തത്ത്വമസി പുരസ്‌കാരം ജനം ടിവി ചീഫ് സബ് എഡിറ്റർ സുബീഷ് തെക്കൂട്ടിന്. ജസ്റ്റിസ് കമാൽ പാഷ അടക്കം 12 പേരടങ്ങുന്ന പാനൽ ആണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും അടങ്ങുന്നത് ആണ് പുരസ്‌കാരം. സുകുമാർ അഴീക്കോടിന്റെ സ്മരണയിൽ പ്രവർത്തിക്കുന്ന തത്ത്വമസി സാംസ്കാരിക വേദിയുടെ നവാഗതർക്കുള്ള പുരസ്കാരമാണ് തത്ത്വമസി സാംസ്കാരികവേദി പുരസ്കാരം. 2016ൽ ആണ് ഇത് ഏർപ്പെടുത്തിയത്. 11,111 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി നൽകുന്നത്. ഡോ. സുകുമാർ അഴീക്കോട് ജന്മദിനാഘോഷ ചടങ്ങിലാണ് പുരസ്കാരങ്ങൾ നൽകുക.

മെയ് 14-ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ (സരസ്വതി ഹാൾ) വച്ച് 2019-20 വർഷത്തെ അവാർഡുകൾക്കൊപ്പം ഈ വർഷത്തെ അവാർഡ് സമർപ്പണം നടത്തപ്പെടുന്നതാണ്. ജസ്റ്റിസ് കെമാൽ പാഷ, മുല്ലക്കര രത്‌നാകരൻ, കുരീപ്പുഴ ശ്രീകുമാർ, എം. നൗഷാദ് എം.എൽ.എ. തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നു

Related Articles

Latest Articles