baby-elephant-dies
തൃശൂർ: പാലപ്പിള്ളി കാരികുളം വനാതിര്‍ത്തിയില്‍ കാനയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാന ചെരിഞ്ഞു. ഇന്നലെ ചിമ്മിനിക്കാട്ടിൽ അവശ നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.
ഒരു മാസം പ്രായമായ കുട്ടിയാനയെ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മാത്രമല്ല അവശ നിലയിലായ കുട്ടിയാനയെ ആനക്കൂട്ടത്തില്‍ നിന്നും ഒഴിവാക്കിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി എഴുന്നേല്‍പ്പിച്ച് നിറുത്തി. എന്നാൽ ആനക്കുട്ടി നടക്കാന്‍ വിഷമിക്കുന്ന അവസ്ഥയിലയിരുന്നു.
തുടർന്ന് താളൂപാടത്തുള്ള വനം വകുപ്പ് ഓഫീസ് പരിസരത്ത് എത്തിച്ച് വെറ്റിനറി ഡോക്ടര്‍ ഡെവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ ആനക്കൂട്ടത്തെ കണ്ടെത്തി ആനക്കുട്ടിയെ കൂട്ടത്തില്‍ വിടാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തില്‍ കൂട്ടാന്‍ ആനകൾ തയ്യാറായില്ല. തുടർന്ന് പ്രാഥമിക പരിചരണത്തിന് ശേഷം കുട്ടിയെ തിരഞ്ഞ് അമ്മ ആന വരുമോ എന്ന് നിരീക്ഷിച്ച ശേഷം എന്ത് വേണമെന്ന് തീരുമാനിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ ആനക്കുട്ടി ചെരിഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…