Hijab In Schools
ബംഗളൂരു: മതപരമായ വസ്ത്രം ധരിക്കേണ്ടവർക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാമെന്ന് കർണാടക സർക്കാർ (Karnataka Government) . അതോടൊപ്പം സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് സർക്കാർ പൂർണ്ണമായും നിരോധിച്ചു. എതിർപ്പുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ ഇരിക്കാമെന്ന് സർക്കാർ അറിയിച്ചു.
ക്ലാസുകളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതോടെ വിഷയം പരിശോധിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് സ്കൂളുകളിൽ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലെത്തിയത്. സ്കൂൾ, കോളേജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതം അനുഷ്ഠിക്കാനുള്ള ഇടമല്ലെന്നും ഹിജാബ് ധരിച്ച് എത്തുന്നത് അച്ചടക്ക ലംഘനമെന്നും കർണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ് പറഞ്ഞിരുന്നു.
ഉഡുപ്പി ഗവ.വനിത പ്രീ യൂണിവേഴ്സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയ എട്ട് മുസ്ലീം വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റാത്തത് സംബന്ധിച്ച വിവാദമാണ് മന്ത്രിയുടെ പ്രതികരണത്തിന് കാരണം. ഈ വിവാദത്തിന് പിന്നാലെയാണ് സ്കൂളുകളിലും ഹിജാബ് ധരിച്ചെത്തുന്നത് നിരോധിച്ചത്. കഴിഞ്ഞ മാസമാണ് വിദ്യാർത്ഥികൾ പതിവിന് വിപരീതമായി ക്യാമ്പസിൽ ഹിജാബ് ധരിച്ച് എത്തിയത്. തുടർന്ന് ഇവരെ അദ്ധ്യാപകർ ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നില്ല. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി കോളേജിൽ ഹിജാബും മതത്തെ പ്രതിനിധീകരിക്കുന്ന മറ്റ് അടയാളങ്ങളും ധരിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് വിദ്യാർത്ഥികൾ മനഃപൂർവ്വം ഹിജാബ് ധരിച്ച് സ്കൂളിൽ എത്തിയത്. ഇതിനുപിന്നാലെ വിഷയത്തിൽ സര്ക്കാർ കനത്ത നടപടി എടുക്കുകയായിരുന്നു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…