ആംആദ്മിയിൽ നിന്നും രാജിവച്ച് നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സംഭാവന സേത്. എക്‌സിലൂടെയായിരുന്നു താരം പാർട്ടിവിടുന്നതായി പ്രഖ്യാപിച്ചത്. ആംആദ്മിയിൽ ചേർന്നത് താൻ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം ആയിരുന്നുവെന്നും സംഭാവന കൂട്ടിച്ചേർത്തു.
രാജ്യത്തെ സേവിക്കണം എന്ന ആഗ്രഹത്തോടെ ഒരു വർഷം മുൻപാണ് താൻ ആംആദ്മിയിൽ ചേർന്നത് എന്ന് നടി എക്‌സിൽ കുറിച്ചു. എന്നാൽ ഒരു കാര്യം പറയട്ടെ. എത്ര ബുദ്ധിപരമായി നമ്മൾ തീരുമാനം എടുത്താലും ചിലപ്പോൾ തെറ്റായി പോകാം. കാരണം നമ്മൾ എല്ലാവരും മനുഷ്യന്മാരാണ്. ഇപ്പോൾ ചെയ്ത തെറ്റ് എന്തെന്ന് മനസിലാക്കുന്നു. ആംആദ്മി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്നും സംഭാവന കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു സംഭാവന ആംആദ്മിയിൽ ചേർന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യസഭാ എംപി സഞ്ജയ് സിംഗിന്റെ നേതൃത്വത്തിൽ ആയിരുന്നു സംഭാവനയുടെ പാർട്ടി പ്രവേശനം. എന്നാൽ ഇതിന് പിന്നാലെ തന്നെ സംഭാവനയും നേതൃത്വവും തമ്മിൽ അസ്വാരസ്യങ്ങൾ തുടർന്നിരുന്നു. ഇത് ശക്തമായതോടെയായിരുന്നു സംഭാവന പാർട്ടിവിട്ടത് എന്നാണ് സൂചന.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…