International

ബഹ്‌റൈന്‍- ഖത്തര്‍ വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കും;പ്രഖ്യാപനവുമായി ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം

ബഹ്‌റൈന്‍-ഖത്തര്‍ വിമാന സര്‍വീസുകള്‍ ഈ മാസം 25 മുതല്‍ പുനരാരംഭിക്കും. ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ബഹ്‌റൈന്‍-ഖത്തര്‍ വിമാന സര്‍വീസുകള്‍ വീണ്ടും പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സർവീസ് പുനരാരംഭിക്കുന്നതെന്ന് ഏവിയേഷന്‍ വിഭാഗം അറിയിച്ചു. ഏപ്രില്‍ 12ന് സൗദി തലസ്ഥാനമായ റിയാദിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു.

ബഹ്‌റൈന്‍ ഉള്‍പ്പടെയുള്ള നാല് അയല്‍ രാജ്യങ്ങള്‍ 2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിച്ചത്. രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ഉപരോധം പ്രഖ്യാപിക്കുകയും നീണ്ട മൂന്നര വര്‍ഷത്തിന് ശേഷം 2021 ജനുവരി അഞ്ചിന് സൗദിയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഒപ്പുവെച്ച അല്‍ ഉല കരാറിനെ തുടര്‍ന്ന് ഉപരോധം പിൻവലിച്ചിരുന്നു. എന്നാൽ ബഹ്‌റൈനുമായുള്ള ഭിന്നത പരിഹരിച്ചിരുന്നില്ല. ഈ വര്‍ഷം തുടക്കത്തിലാണ് ഖത്തര്‍-ബഹ്‌റൈന്‍ അധികൃതര്‍ ചര്‍ച്ച നടത്തുന്നതും ഭിന്നത പരിഹരിച്ചു നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനത്തിലെത്തിയത്.

Meera Hari

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

21 mins ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

40 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

1 hour ago