Kerala

ബാബുവിനെ രക്ഷിച്ച “ബാല എന്ന ധീര സൈനികൻ”; ഇന്ത്യന്‍ സൈനികന്റെ സാഹസികതയ്ക്ക് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൂര്‍മ്പാച്ചി മല റെസ്‌ക്യൂ ഓപ്പറേഷനിൽ (Bala Soldier In Malambuzha Rescue Operation)ബാബുവിനെ രക്ഷിച്ച ബാല എന്ന ഇന്ത്യന്‍ സൈനികന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി. സോഷ്യൽ മീഡിയയിൽ ഈ സൈനികന്റെ ധീരതയെ വാഴ്ത്തിപ്പാടുകയാണ് ആളുകൾ. 43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബവിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ബാലയായിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ 42 മണിക്കൂറോളം മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷപ്പെടുത്തണമെന്ന് സൈന്യത്തിന് രാവിലെ തന്നെ നിര്‍ദേശം ലഭിച്ചിരുന്നു. ചെങ്കുത്തായ മലനിരകളിലൂടെ അതീവ ശ്രദ്ധയോടെയാണ് ബാല നീങ്ങിയിറങ്ങിയത്. നേരത്തെ കാറ്റിന്റെ ഗതി കാരണം ഹെലികോപ്റ്റര്‍ ഉപയോഗിച്ച എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

പര്‍വതാരോഹണത്തില്‍ അടക്കം പരീശിലനം ലഭിച്ച സൈനിക കമാന്‍ഡോയാണ് ബാല. റോപ്പ് കെട്ടി ഒന്നിലേറെ സൈനികര്‍ താഴേക്ക് കുതിക്കുകയായിരുന്നു. ഇതില്‍ ബാലാ എന്ന സൈനികനാണ് ബാബുവിന് ആദ്യം അടുത്തെത്തിയത്. ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി മുകളില്‍ എത്തിച്ച ബാലാ എന്ന സൈനികന്‍ പൂര്‍ണ്ണമായും ബാബുവിന്റെ രക്ഷകനായി മാറിയത്.

മുകളില്‍ എത്തിയ ബാബു തന്നെ രക്ഷിച്ച സൈനികരെ ഉമ്മ വയ്ക്കുകയും ഭാരത് മാതാ കി ജയ്, ഇന്ത്യന്‍ ആര്‍മി കി ജയ് വിളികളും നടത്തി. ‘ഞങ്ങള്‍ എത്തി പേടിക്കേണ്ട’ന്നു കരസേനാ സംഘം പറഞ്ഞപ്പോള്‍ ബാബു തിരിച്ച് മറുപടി പറഞ്ഞു. ‘വെള്ളം കൊണ്ടുവരുന്നുണ്ട്, ഒച്ചവയ്ക്കണ്ട’എന്നും കരസേനാ സംഘം ബാബുവിനോടു പറഞ്ഞിരുന്നു. രണ്ട് വിഭാഗമായി തിരിഞ്ഞാണ് സൈന്യം രക്ഷാനടപടിക്രമങ്ങൾ നടത്തിയത്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് ആണ് മുകളില്‍ എത്തിച്ചത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജായിരുന്നു ദൗത്യ സംഘത്തിന്റെ തലവൻ. മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യസംഘവും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അതേസമയം ബാബുവിനെ ആശുപത്രിയിലെത്തിച്ചു. നിലവിൽ യുവാവിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

Anandhu Ajitha

Recent Posts

മസാല ബോണ്ട് ഇടപാട് ! തുടർ നടപടികളുമായി ഇഡിക്ക് മുന്നോട്ട് പോകാം; നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് ‌

മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…

6 hours ago

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

7 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

9 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

9 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

10 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

10 hours ago