ദില്ലി : ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ബലാക്കോട്ടെ ജയ്ഷെ മുഹമ്മദ് ഭീകരക്യാമ്പിൽ ആക്രമണ സമയത്ത് 263 തീവ്രവാദികളുടെ സാന്നിദ്ധ്യം ഉറപ്പിച്ച് ദേശീയ മാധ്യമമായ ടൈംസ് നൗ ചാനൽ. ആക്രമണം നടക്കുന്ന സമയത്ത് 25 ഓളം ചാവേറുകൾ ക്യാമ്പിൽ ഉണ്ടായിരുന്നതായി ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്‍റലിജന്‍സ് ഏജൻസികളെ ഉദ്ദരിച്ചാണ് ടൈംസ് നൗ കണക്കുകൾ പുറത്തുവിട്ടത്. ഫെബ്രുവരി 19 മുതൽ ജയ്ഷെ മുഹമ്മദിന്റെ ഉയർന്ന നേതാക്കളുടെ സാന്നിദ്ധ്യം ക്യാമ്പിൽ ഉണ്ടായിരുന്നതായി ഇന്‍റലിജന്‍സ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
സാധാരണ പരിശീലനം നൽകുന്ന ദൗറ-ഇ-ആം എന്ന വിഭാഗത്തിൽ ആക്രമണ സമയത്ത് 83 ഭീകരർക്ക് പരിശീലനം നൽകിയിരുന്നു. പ്രത്യേക പരിശീലനം നൽകുന്ന ദൗറ – ഇ- ഖാസ് വിഭാഗത്തിൽ ആക്രമണ സമയത്ത് 91 പേരും,ഫിദായീൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ദൗറ-ഇ-മുത്തലാ വിഭാഗത്തിൽ 25 മുതൽ 30 വരെ ഭീകരരുമാണ് പരിശീലനം നൽകിയിരുന്നത്. ഇതു കൂടാതെ ക്യാമ്പിൽ ഉണ്ടായിരുന്ന 18 പേർ പരിശീലകരാണെന്നും കരുതുന്നു. ഐ എസ് ഐ എസ് യിലെ ചില ഉദ്യോഗസ്ഥരും ക്യാമ്പിൽ ഉണ്ടായിരുന്നതായി മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ടൈംസ് നൗ കൂടാതെ ചില അന്താരാഷ്ട്ര മാധ്യമങ്ങളും കനത്ത ആൾനാശം ബലാക്കോട്ടിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശം മുഴുവൻ പാകിസ്ഥാൻ പട്ടാളം വളഞ്ഞതായും ശവശരീരങ്ങൾ മുഴുവൻ കുഴിയെടുത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതായും റിപ്പോർട്ട് ഉണ്ട്. കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ സമീപത്തെ നദിയിലേക്ക് വലിച്ചെറിഞ്ഞതായും പ്രദേശവാസികളെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു പ്രദേശത്തേക്ക് മാധ്യമ സംഘങ്ങളെ ഇനിയും അനുവദിക്കാത്തതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത ആയിരുന്നു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…