Kerala

മാദ്ധ്യമങ്ങൾക്ക് വിലക്ക് ; സാധനങ്ങളില്ലാത്ത സപ്ലൈകോയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുത്, എംഡിയുടെ സര്‍ക്കുലര്‍

സാധനങ്ങളില്ലാത്ത സപ്ലൈക്കോ ചിത്രങ്ങൾ പുറത്തായതിന് പിന്നാലെ സപ്ലൈക്കോ ഔട്ട്‍ലെറ്റുകളിൽ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ മദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. മുന്‍കൂര്‍ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്ന ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് സർക്കുലർ. ജീവനക്കാര്‍
മദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരുന്നതിനിടെയാണ് സർക്കുലർ പുറത്ത് വരുന്നത്.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടിയത്. അതേസമയം സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ 40ഇന ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങിയിരുന്നു. കുടിശിക തീർപ്പാക്കാത്തതിനാൽ ടെണ്ടർ ബഹിഷ്കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ടെണ്ടർ സപ്ലൈക്കോ പിൻവലിച്ചത്.

anaswara baburaj

Recent Posts

വീണാ വിജയൻറെ വിദേശ അക്കൗണ്ടുകളിൽ എത്തിയ പണം മസാല ബോണ്ട് കള്ളപ്പണമോ ?

ഷോൺ ജോർജിന് വിവരം നൽകുന്നത് സിപിഎമ്മിലെ ഉന്നതൻ ? പുതിയ വെളിപ്പെടുത്തലുകളിൽ ഇ ഡി അന്വേഷണം ഉടൻ ? #shonegeorge…

5 hours ago

നരേന്ദ്രമോദി ഗാന്ധിജിയെ അറിയില്ലെന്നു പറഞ്ഞോ ? ഗാന്ധി സിനിമയെകുറിച്ചു പറഞ്ഞത് ഇതാണ്..കേട്ടു നോക്കൂ..

പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലക്ഷം തരാമെന്നു പറഞ്ഞ് പറ്റിച്ചു എന്ന ആരോപണം ഇപ്പോള്‍ ആരും പറയാറില്ല. കാരണം മോദി എന്താണ്…

5 hours ago

നര്‍മ്മദാപരിക്രണം നടത്തിയ മലയാളി ഗണേഷ് കെ അയ്യരുടെ വിചിത്രാനുഭവങ്ങള്‍ | അഭിമുഖം

മൂന്നു സംസ്ഥാനങ്ങളിലെ ജലസമൃദ്ധിയാണ് നര്‍മ്മദാ നദി. മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. നര്‍മ്മദാ…

5 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു !അവസാനഘട്ട പോളിങ് മറ്റന്നാൾ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട…

6 hours ago

ഹിന്ദു- മുസ്ളിം വിവാഹങ്ങള്‍ സാധുവല്ല| വിഗ്രഹാരാധകരുമായി മുസ്ളിങ്ങള്‍ക്ക് വിവാഹ ബന്ധം പാടില്ല

മുഹമ്മദന്‍ നിയമമനുസരിച്ച്, വിഗ്രഹാരാധകരോ അഗ്നി ആരാധകരോ ആയവരുമായുള്ള വിവാഹം സാധുവായ വിവാഹമല്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍…

6 hours ago