Kerala

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കാന്‍ നിർദ്ദേശിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. അടുത്ത മാസം 31 വരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും.

നിയന്ത്രണങ്ങൾക്കായി ഫിഷറീസ് വകുപ്പ്‌ മറൈൻ എൻഫോഴ്‌സ്‌‌‌‌മെന്റ്, കോസ്‌റ്റൽ പൊലീസ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടക്കും. അനധികൃതമായി നടത്തുന്ന ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പട്രോളിംഗ് ശക്തമാക്കും.

അനധികൃത ഇന്ധന വിൽപന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിലെ അവസാന 3 ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി.

anaswara baburaj

Recent Posts

71.27 % ! സംസ്ഥാനത്തെ അന്തിമ പോളിംഗ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വടകര മുന്നില്‍ 78.41% പത്തനംതിട്ട ഏറ്റവും പിന്നില്‍ 63.37 %

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ . സംസ്ഥാനത്ത് 71.27 ശതമാനം സമ്മതിദായകർ…

2 mins ago

ഇ പിയെ തള്ളാതെ സിപിഎം !ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാൻ ജയരാജനോട് നിർദേശിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

എൽഡിഎഫ് കൺവീനറും കണ്ണൂരിലെ പാർട്ടിയുടെ ശക്തനായ നേതാവുമായ ഇ പി. ജയരാജൻ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം…

9 mins ago

എപ്പോഴും മുസ്ലിം സ്നേഹം വിളമ്പുന്ന കോൺഗ്രസിന്റെ തനിനിറം ഇതാണ്…

18 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒറ്റ മുസ്ലിം സ്ഥാനാർത്ഥി പോലുമില്ല; കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്

40 mins ago

അമേഠിയിൽ നിന്ന് പേടിച്ചോടിയല്ലേ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ?

എന്താണ് രാഹുൽ ജയിച്ചിട്ട് വയനാടിനായി ചെയ്തത് ? ജനങ്ങൾ തന്നെ ചോദിക്കുന്നു

1 hour ago

ചിറ്റപ്പനെ തൊടാൻ അൽപ്പം പുളിക്കും ! ജയരാജനെ വെറുതെ വിട്ട് സിപിഎം

കൊടുത്തത് സ്നേഹപൂർവ്വമുള്ള നിർദ്ദേശം മാത്രം ! ആരോപണം ഉന്നയിച്ചവരെ ശരിപ്പെടുത്താൻ ചിറ്റപ്പനെ തന്നെ ചുമതലപ്പെടുത്തി സിപിഎം I CPM

2 hours ago

യാത്രക്കാരുടെ മൊഴികളെല്ലാം യദുവിന് അനുകൂലം ! തൽക്കാലം നടപടിയില്ലെന്നും റിപ്പോർട്ട് വരട്ടെയെന്നും മന്ത്രി ! മേയർ-ഡ്രൈവർ തർക്കത്തിൽ സമ്മർദ്ദത്തിന് വഴങ്ങാതെ ഗണേഷ് കുമാർ

മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ സിപിമ്മിന്റെ സമ്മർദം…

2 hours ago