cricket

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബാംഗ്ലൂർ ബാറ്റിംഗ് നിര ; ലക്നൗവിന് 127 റൺസ് വിജയലക്ഷ്യം

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടാനെ കഴിഞ്ഞുള്ളു. 40 പന്തിൽ 44 റൺസ് നേടിയ ഫാഫ് ഡുപ്ലെസിയാണ് ആർസിബിയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ലക്നൗവിനായി നവീനുൽ ഹഖ് 3 വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ഫാഫ് ഡുപ്ലെസിയും വിരാട് കോഹ്ലിയും ചേർന്ന് ബാംഗ്ലൂരിനു നൽകിയ നല്ല തുടക്കം പിന്നാലെ വന്നവർക്ക് മുതലാക്കാനാകാതെ പോകുകയായിരുന്നു. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് എന്ന ഭേദപ്പെട്ട സ്‌കോർ നേടിയ ആർസിബിയ്ക്ക് 9ആം ഓവറിൽ മാത്രമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 31 റൺസ് നേടിയ കോഹ്ലിയെ ബിഷ്ണോയ് പുറത്താക്കുമ്പോൾ സ്കോർ ബോർഡിൽ 62 റൺസാണ് ഉണ്ടായിരുന്നത്. പിന്നാലെയെത്തിയ കഴിഞ്ഞ മത്സരങ്ങളിലെ തകർപ്പനടിക്കാരൻ ഗ്ലെൻ മാക്സ്‌വലിനെയും (4) ബിഷ്ണോയ് തന്നെ മടക്കി. സുയാഷ് പ്രഭുദേശായ് (6) അമിത് മിശ്രയ്ക്ക് മുന്നിൽ വീണു.

ഒരുവശത്ത് നിലയുറപ്പിച്ച ഡുപ്ലെസിയെ 17ആം ഓവറിൽ മടക്കി അയച്ച മിശ്ര ബാംഗ്ലൂരിന് കടുത്ത പ്രഹരമാണ് ഏൽപ്പിച്ചത്. മഹിപാൽ ലോംറോർ (3) നവീനുൽ ഹഖിൻ്റെ ഇരയായി. ആർസിബിയുടെ അവസാന പ്രതീക്ഷയായിരുന്ന ദിനേശ് കാർത്തിക് (11 പന്തിൽ 16) റൺ ഔട്ടിൽ കുരുങ്ങി പുറത്തേക്ക് നടന്നു . കരൺ ശർമയെയും (2) മുഹമ്മദ് സിറാജിനെയും (0) നവീനുൽ ഹഖ് പുറത്താക്കി. വനിന്ദു ഹസരങ്ക (8) പുറത്താവാതെ നിന്നു.

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

11 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

11 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

11 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

12 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

20 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago