അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യം
ധാക്ക: ബംഗ്ലാദേശ് വ്യോമസേനാ വിമാനം സ്‌കൂൾ കെട്ടിടത്തിൽ തകർന്നു വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ 19 ആയി. മരിച്ചവരിൽ 16 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും പൈലറ്റും ഉള്‍പ്പെടുന്നു. അപകടത്തിൽ നൂറ്റന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ധാക്കയിലെ സ്‌കൂളും കോളേജും പ്രവര്‍ത്തിക്കുന്ന മൈല്‍സ്റ്റോണ്‍ എന്ന വിദ്യാലയത്തിനു മുകളിലാണ് വിമാനം തകർന്നു വീണത്. ചൈനീസ് നിർമ്മിത എഫ്-7 ബിജിഐ യുദ്ധവിമാനമാണ് തകർന്നത് എന്നാണ് വിവരം. പതിവു പരിശീലനത്തിന്റെ ഭാഗമായി കുര്‍മിറ്റോലയിലെ ബംഗ്ലാദേശ് എയര്‍ഫോഴ്‌സ് ബേസ് ബീര്‍ ഉത്തം എകെ ബന്ദേക്കറില്‍നിന്ന് പുറന്നുയര്‍ന്നതായിരുന്നു വിമാനം. നിമിഷങ്ങള്‍ക്കകം സാങ്കേതികത്തകരാര്‍ സംഭവിച്ച് തകര്‍ന്നുവീഴുകയായിരുന്നു. പ്രധാനമായും പരിശീലനത്തിനും ലഘുവായ പോരാട്ടങ്ങള്‍ക്കുമാണ് വിമാനം ഉപയോഗിക്കുന്നത്
ഇന്ന് ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. അപകടം നടന്നയുടന്‍ വിമാനത്തിന് തീപ്പിടിച്ചു. പൊള്ളലേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇവരുടെയെല്ലാം നില ഗുരുതരവുമാണ്. മരിച്ചവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല.= സ്‌കൂള്‍ വിട്ട സമയത്തായിരുന്നു അപകടം. ചില കുട്ടികള്‍ കാന്റീനിലും മറ്റുചിലര്‍ പുറത്തും കോണിപ്പടിയിലും ബാല്‍ക്കണിയിലുമൊക്കെയായിരുന്നു. ക്ലാസ് മുറിക്കകത്തെ കുട്ടികളെ ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.തകര്‍ന്നുവീണ കെട്ടിടത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അധ്യാപകര്‍ വ്യക്തമാക്കുന്നു. ക്ലാസ് ഉച്ചയ്ക്ക് അവസാനിച്ചിരുന്നെങ്കിലും പല കുട്ടികളും സ്വകാര്യ കോച്ചിങ്ങിനായി കാത്തിരിക്കുകയായിരുന്നുവെന്നും അധ്യാപകന്‍ നൂറുസ്സമാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇംഗ്ലീഷ് മീഡിയം വിഭാഗത്തോടു ചേര്‍ന്നുള്ള കാത്തിരിപ്പു കേന്ദ്രമായി ഉപയോഗിച്ചിരുന്ന ഒരിടത്താണ് വിമാനം തകര്‍ന്നുവീണത്. ഈഭാഗത്ത് പന്ത്രണ്ടോളം ക്ലാസ് മുറികളുമുണ്ട്.
ലെഫ്റ്റനന്റ് തൗകീര്‍ ഇസ്ലാം സാഗര്‍ ആണ് വിമാനം പറത്തിയിരുന്നത്. പരിക്കേറ്റ ഇദ്ദേഹം ധാക്കയിലെ സൈനിക ആശുപത്രിയില്‍ വെച്ച് മരിച്ചതായി അധികൃതര്‍ അറിയിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…