CRIME

കൊൽക്കത്തയിൽ ബംഗ്ലാദേശ് എംപി ക്രൂര കൊലപാതകത്തിനിരയായ സംഭവം ! മുഖ്യപ്രതിയുമായി ചേർന്ന് എംപി ഇന്ത്യയിലേക്കടക്കം സ്വർണ്ണം കടത്തിയിരുന്നതായി റിപ്പോർട്ട് ! കൊലപാതകത്തത്തിലേക്ക് നയിച്ചത് ലാഭവിഹിതം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം

ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്‍വാറുല്‍ അസീം അനറും കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ് വംശജനും അമേരിക്കൻ പൗരനുമായ അക്തറുസ്സമാന്‍ ഷഹീനും ഇന്ത്യയിലേക്കും അതിര്‍ത്തി കടന്ന് സ്വര്‍ണ്ണകട്ടകള്‍ കടത്തിയിരുന്നതായ റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇരുവരും സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലാഭവിഹിതം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നായിരുന്നു നിഗമനം.

ദുബായില്‍നിന്ന് അഖ്തറുസ്സമാന്‍ ഷഹീന്‍ ബംഗ്ലാദേശിലേക്ക് സ്വര്‍ണം കടത്തുമ്പോള്‍ അത് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്നത് അന്‍വാറുല്‍ അസീം ആയിരുന്നു. കഴിഞ്ഞവര്‍ഷം കൂടുതല്‍ ലാഭവിഹിതം എംപി ആവശ്യപ്പെട്ടെങ്കിലും ഇത് ഷഹീന്‍ നിരസിച്ചു. ഇതോടെ ഇരുവരും ചേർന്ന് കടത്തിയ 80 കോടിയോളം വിലമതിക്കുന്ന സ്വര്‍ണ്ണം അസീം കൈക്കലാക്കിയത് ഷഹീന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് പിന്നീട് വൈരത്തിന് കാരണമായത്. 2014-ല്‍ എംപി സ്ഥാനത്തെത്തിയതോടെ അനർ ജനൈദ മേഖലകേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെ നേതൃത്വം ഒറ്റയ്ക്ക് ഏറ്റെടുത്തു. പങ്കാളികളായിരുന്ന ഒരുരാഷ്ട്രീയനേതാവിനേയും രണ്ട് വ്യവസായികളേയും ഒഴിവാക്കി. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.

ഈ വര്‍ഷം ഫെബ്രുവരിയിലും ഏപ്രിലിലും അസീമിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു.ഇത് നടപ്പിലാക്കാതെ വന്നതോടെയാണ് 24 കാരിയായ പെൺ സുഹൃത്ത് ഷീലാഷ്ടി റഹ്‌മാനെ മുൻനിർത്തി ഷഹീൻ ഹണിട്രാപ് പ്ലാൻ ചെയ്തത്.

ചികിത്സാ ആവശ്യാര്‍ഥമാണ് എം.പി കൊല്‍ക്കത്തയിലെത്തിയതെന്നാണ് പറയുന്നതെങ്കിലും എം.പിയെ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കെത്തിച്ചത് ഷീലാഷ്ടി റഹ്‌മാനാണെന്നാണ് പോലീസ് പറയുന്നത്. ബംഗ്ലാദേശ് ദേശീയപാര്‍ട്ടിയായ അവാമിലീഗിന്റെ എം.പിയാണ് അന്‍വാറുള്‍ അസിം. ചികിത്സയ്ക്കായി മെയ് 12 ന് കൊല്‍ക്കത്തയിലെത്തിയ അന്‍വാറുളിനെ മെയ് 18 മുതല്‍ കാണാതാവുകയായിരുന്നു

കശാപ്പുകാരനെ വെച്ച് കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ക്ക് അഞ്ചുകോടി രൂപയാണ് യുവതി പ്രതിഫലമായി കൈപ്പറ്റിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്ന യുവാവിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ അന്‍വാറുള്‍ അസിം അനർ ഒരു വനിതയുമായി എത്തുന്നത് വ്യക്തമായിട്ടുണ്ട്. ഈ ദൃശ്യത്തിലുള്ളത് ഷീലാഷ്ടിയെന്നാണ് അന്വേഷണ സംഘം കരുതന്നത്.

എം.പിയെ ഫ്ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. എളുപ്പത്തില്‍ അഴുകി ദുർഗന്ധം വമിക്കുന്നത് ഒഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി വിതറിയതെന്നും പോലീസ് പറയുന്നു

Anandhu Ajitha

Recent Posts

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

7 mins ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

9 mins ago

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

34 mins ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

49 mins ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

59 mins ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

1 hour ago