International

ആർമി മേധാവി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അട്ടിമറിക്ക് ഗൂഢാലോചന നടത്തി, CIA ഏജന്റായി പ്രവർത്തിച്ചു ! രഹസ്യാന്വേഷണ ഏജൻസികൾ ഇവ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു ! ഗുരുതരാരോപണവുമായി മുൻ ബംഗ്ലാ ആഭ്യന്തര മന്ത്രി

ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ആർമി മേധാവി വക്കർ-ഉസ്-സമൻ അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്നും അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (CIA) ഏജന്റായി പ്രവർത്തിച്ചെന്നുമുള്ള ഗുരുതരരോപണവുമായി ബംഗ്ലാദേശിന്റെ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമൽ. പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘ഇൻഷാ അള്ളാ ബംഗ്ലാദേശ്: ദി സ്റ്റോറി ഓഫ് ആൻ അൺഫിനിഷ്ഡ് റെവല്യൂഷൻ’ എന്ന പുസ്തകത്തിലാണ് കമലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്.

ഹസീനയെ അട്ടിമറിക്കാൻ വേണ്ടി ദീർഘകാലം ആസൂത്രണം ചെയ്ത ഒരു തികഞ്ഞ CIA ഗൂഢാലോചനയായിരുന്നു ഇതെന്നാണ് കമൽ ആരോപിക്കുന്നത്. “വക്കർ CIAയുടെ കീശയിലായിരുന്നുവെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല,” കമൽ പുസ്തകത്തിൽ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസികളായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോഴ്‌സസ് ഇന്റലിജൻസും (DGFI), നാഷണൽ സെക്യൂരിറ്റി ഇന്റലിജൻസും (NSI) ഈ ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് കമൽ അവകാശപ്പെട്ടു.ആർമി മേധാവി തന്നെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായിരുന്നു എന്ന കാര്യം തങ്ങൾ അറിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ജനറൽ വക്കർ-ഉസ്-സമൻ അവരുടെ ശമ്പളപ്പട്ടികയിലായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞില്ല. ബംഗ്ലാദേശിന്റെ പ്രാഥമിക പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയായ DGFI-യും പ്രധാന സിവിലിയൻ രഹസ്യാന്വേഷണ ഏജൻസിയായ NSI-യും വക്കർ പ്രധാനമന്ത്രിയെ ഒറ്റിക്കൊടുക്കാൻ തീരുമാനിച്ചതായി മുന്നറിയിപ്പ് നൽകിയില്ല. ഒരുപക്ഷേ അവരുടെ ഉന്നത മേധാവികളും ഈ ഗൂഢാലോചനയിൽ പങ്കാളികളായിരിക്കാം. ആർമി മേധാവി തന്നെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായിരിക്കെ എങ്ങനെ അവർ പങ്കാളികളാകാതിരിക്കും” – ഖാൻ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.

ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ തന്ത്രപരമായ ലക്ഷ്യങ്ങൾ കമൽ വ്യക്തമാക്കുന്നുണ്ട്. ശക്തരായ ദക്ഷിണേഷ്യൻ നേതാക്കളുടെ സ്വാധീനം കുറയ്ക്കാൻ വാഷിംഗ്ടൺ ആഗ്രഹിക്കുന്നു എന്നതായിരുന്നു പ്രധാന കാരണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവർക്കൊപ്പം ഹസീനയെയും ഈ ശക്തരായ നേതാക്കളുടെ പട്ടികയിൽ കമൽ ഉൾപ്പെടുത്തി.

“ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും ഇത്രയും ശക്തരായ നേതാക്കൾ ഭരിച്ചാൽ CIA എങ്ങനെ പ്രവർത്തിക്കും? ദുർബലമായ സർക്കാരുകൾ ഉണ്ടെങ്കിൽ മാത്രമേ അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ,” കമൽ പറയുന്നു.

ഇതിനൊരു ഉടനടിയുള്ള മറ്റൊരു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻ ദ്വീപിന്റെ തന്ത്രപരവും സമുദ്രപരവുമായ പ്രാധാന്യമാണ്. ഈ ദ്വീപ് അമേരിക്കയ്ക്ക് കൈമാറിയില്ലെങ്കിൽ തനിക്ക് പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഹസീന നേരത്തെ സൂചിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

6 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

6 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

6 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

7 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

8 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

9 hours ago