Srinivasan murder case; Police will question former state secretary CA Rauf today
പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് പ്രതിയെ എൻഐഎ സംഘം പിടികൂടിയത്. എൻഐഎ സംഘം ഇയാളുടെ വീട് വളയുകയായിരുന്നു. തുടർന്നാണ് റൗഫിനെ പിടികൂടിയത്. രാജ്യത്തെ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി അന്വേഷണം നടക്കവേ ഇന്നലെ റൗഫ് വീട്ടിലെത്തിയതായി വിവരം ലഭിച്ചു. പിന്നാലെ എൻ ഐ എ സംഘം വീട് വളഞ്ഞ് റൗഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉൾപ്പെടെ ഉള്ള വീടുകൾ നിരീക്ഷണത്തിലായിരുന്നു. തമിഴ്‌നാട്ടിലും കർണാടകയിലുമായിട്ടാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. അതേസമയം, സംഘടനയുടെ ദേശീയ ചെയർമാൻ ഒഎംഎ സലാം, മുൻ ചെയർമാൻ ഇ അബുബക്കർ, ദേശീയ ജനറൽ സെക്രട്ടറി നസറൂദീൻ എളമരം തുടങ്ങിയ നേതാക്കളെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, എസ്ഡിപിഐയുടെയും, സാംസ്‌കാരിക സംഘടനകളുടെയും മറവിൽ രഹസ്യ യോഗങ്ങൾ. ആസൂത്രിത കലാപ നീക്കങ്ങൾ എന്നിവ പിഎഫ്‌ഐ നടത്തിയേക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. കൊൽക്കത്തയിലും, തെലങ്കാനയിലും നിരോധനത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കലാപ നീക്കങ്ങൾ അമർച്ച ചെയ്തിരുന്നു. ഇതേ രീതി കേരളത്തിൽ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…