Baps Hindu Mandir to celebrate Sri Krishna Janmashtami; Extensive programs are being prepared in the temple!
അബുദാബി: ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാൻ ഒരുങ്ങി അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിർ. ഓഗസ്റ്റ് 26 (തിങ്കളാഴ്ച) നാണ് വിപുലമായ ഒരുക്കങ്ങളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാൻ ക്ഷേത്രം ഒരുങ്ങുന്നത്. ആഴത്തിലുള്ള ഇന്ത്യ-യുഎഇ ബന്ധത്തിൻ്റെയും സാംസ്കാരികത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്ന ക്ഷേത്രം ആണ് ബാപ്‌സ് ഹിന്ദു മന്ദിർ. ഈ കഴിഞ്ഞ ഫെബ്രുവരി 14 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്‌സ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്സ് എന്നറിയപ്പെടുന്ന ‘ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത’ ആണ് ക്ഷേത്രം നിർമ്മിച്ചത്. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. എല്ലാ മതസ്ഥരേയും സ്വാഗതം ചെയ്യുന്ന ക്ഷേത്രത്തില്‍ ദിനംപ്രതി തീര്‍ത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ധാരാളം ഭക്തരെയും സന്ദർശകരെയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങുകളുടെ ഭാഗമായി നിരവധി ഭക്തിപരവും സാംസ്കാരികവുമായ പരിപാടികളുടെയും ഒരു പരമ്പര തന്നെ കമ്മറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. ശ്രീകൃഷ്ണ ജന്മോത്സവം 2024 ഓഗസ്റ്റ് 26ന് രാത്രി 8:30 മുതൽ ആണ് ആരംഭിക്കുക. ശ്രീകൃഷ്ണ ജന്മോത്സവത്തിലെ പ്രധാന ചടങ്ങായ അഷ്ടമി പൂജയിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരമുണ്ട്. അഷ്ടമി പൂജയിൽ പങ്കെടുക്കുന്നതിനുള്ള സേവ 51 ദിർഹമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്രം അറിയിച്ചു. താൽപ്പര്യമുള്ള വ്യക്തികൾക്ക് ക്ഷേത്രത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ക്ഷേത്രത്തിന്റെ ദർശന സമയം രാവിലെ 9 മണി മുതൽ രാത്രി 9 വരെ ആണ്. 3 ദിവസം നീളുന്ന ശ്രീമതി ഭഗവത് പാരായണം 2024 ഓഗസ്റ്റ് 23-24 തീയ്യതികളിൽ (വെള്ളി-ശനി) രാത്രി 8:30 മുതലും 2024 ഓഗസ്റ്റ് 25 (ഞായർ) വൈകുന്നേരം 4:30 മുതൽ 6:00 വരെ നടക്കും. കൂടാതെ ഭക്തി ഭജനിൽ 2024 ഓഗസ്റ്റ് 25 (ഞായർ) രാവിലെ 10 മണി മുതൽ വൈകുന്നേരം 6 വരെ പങ്കെടുക്കാം.
ജന്മാഷ്ടമി ദിനത്തിൽ ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കും, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തർക്ക് രാവിലെ 9:00 മുതൽ രാത്രി 9:00 വരെ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. ജന്മാഷ്ടമി പൂജയ്ക്ക് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ക്ഷേത്രത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.mandir.ae/events/janmashthami സന്ദർശിച്ച് അത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…