Covid 19

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും ഒന്നിക്കുന്നു: ജയ ജയ ജയ ജയ ഹേയുടെ പോസ്റ്റർ പുറത്ത്

വ്യത്യസ്തമായ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെയും, സിനിമ പ്രേമികളുടെയും ഹൃദയത്തിൽ ചേക്കേറിയ സംവിധായകനാണ് ബേസിൽ ജോസഫ്. ഈ സംവിധായകന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതുപോലെ മികച്ച നായികയായി തിളങ്ങുകയാണ് ദർശന രാജേന്ദ്രനും. അവസാനമായി ഇറങ്ങിയ ഹൃദയത്തിലും മികച്ച അഭിനയമാണ് നടി കാഴ്ചവെച്ചത്.

ഇപ്പോഴിതാ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ജയ ജയ ജയ ജയ ഹേ എന്നു പേരിട്ടിരിക്കുന്ന ചിത്രം വിപിൻ ദാസാണ് സംവിധാനം ചെയ്യുന്നത്. മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഇത്തവണ നായകനാകാനാണ് ബേസിൽ എത്തുന്നത്. ദർശനയെയാണ് പോസ്റ്ററിൽ കാണുന്നത്.

ബേസിലിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ജാനേമനിന്റെ നിർമാതാക്കളായ ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ്സ് തന്നെയാണ് പുതിയ സിനിമയും നിർമിക്കുന്നത്. മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവർത്തകരെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ‍ പങ്കുവച്ചിട്ടില്ല. അതേസമയം കഴിഞ്ഞ വർഷം ബേസിലിന്റേതായി പുറത്തുവന്ന രണ്ട് ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളി ലോക ശ്രദ്ധ നേടിയപ്പോൾ ജാനേ മൻ വൻ വിജയമായി മാറി.

admin

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

3 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

3 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

3 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

3 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

4 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

4 hours ago