General

ആരാധകരെ കൈയിലെടുക്കാൻ വീണ്ടും പ്രണവ് എത്തുന്നു; ബേസില്‍ ജോസഫ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു…

സംവിധായകനായും നടനായും മികച്ച പ്രകടനം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്ന താരമാണ് ബേസിൽ ജോസഫ്. ബേസില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് സൂചനകൾ.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നതിനായി ബേസില്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫിസില്‍ തന്‍റെ ശക്തമായ സാന്നിധ്യം അറിയിച്ച പ്രണവ് അതിനു ശേഷം തന്‍റെ പുതിയ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹൃദയത്തിന്‍റെ നിര്‍മാതാവായി വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് മെരിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ബേസില്‍-പ്രണവ് ചിത്രവും നിര്‍മിക്കുകയെന്നാണ് വിവരം. അടുത്ത വര്‍ഷം ആദ്യമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുക. ഹൃദയം ടീം വീണ്ടും ഒന്നിക്കാനുള്ള സാധ്യതകള്‍ അല്‍പ്പ ദിവസങ്ങള്‍ മുമ്ബു തന്നെ പുറത്തുവന്നിരുന്നു. അടുത്ത വര്‍ഷം മുതല്‍ വലിയ ഇടവേളകളില്ലാതെ തന്‍റെ അഭിനയ കരിയറില്‍ ശ്രദ്ധ വെക്കാന്‍ പ്രണവ് തയാറാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Anandhu Ajitha

Recent Posts

പഴകും തോറും വീര്യം കൂടും ! ഹൈറേഞ്ചിന്റെ സ്വന്തം മഹീന്ദ്ര മേജർ

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…

52 minutes ago

പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ് അനുവദിച്ച് ജപ്പാൻ ! ലക്ഷ്യം ചൈന

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…

54 minutes ago

ഭൂമിയുടേതിന് സമാനമായ ഭൂപ്രകൃതിയടക്കം ക്യാമറയിൽ തെളിഞ്ഞു ! ടൈറ്റനിലേക്ക് നാസ നടത്തിയ ദൗത്യം!!

മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…

57 minutes ago

നേതാജിയുടെ ശേഷിപ്പുകൾ ഭാരതത്തിലേക്ക് !രാഷ്ട്രപതിക്ക് കത്തെഴുതി കുടുംബം! ദില്ലിയിൽ നിർണ്ണായകനീക്കങ്ങൾ

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…

60 minutes ago

മുടങ്ങിക്കിടക്കുന്ന സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇത് മികച്ച സമയം| CHAITHANYAM

മുടങ്ങിക്കിടക്കുന്ന സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇത് മികച്ച സമയം ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി സംസാരിക്കുന്നു I PALKULANGARA…

1 hour ago

സത്യസന്ധതയെ നിക്ഷേപിക്കൂ .. സ്ഥിരമായ വിജയം നേടൂ | SHUBHADINAM

ജീവിതത്തിൽ കുറുക്കുവഴികളിലൂടെ നേടുന്ന വിജയം താൽക്കാലികം മാത്രമായിരിക്കും. കഠിനാധ്വാനത്തിലൂടെയും സത്യസന്ധമായ മാർഗ്ഗത്തിലൂടെയും നേടിയെടുക്കുന്ന വിജയത്തിനാണ് നിലനിൽപ്പുള്ളത്.ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന വളരെ…

1 hour ago