ബാറ്റിൽ ഓഫ് ഗാൽവാൻ സിനിമയുടെ ടീസറിൽ നിന്ന്
ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ മുഖം കറുപ്പിച്ച് ചൈന. സൽമാൻ ഖാൻ നായകനാകുന്ന ഈ യുദ്ധചിത്രം യഥാർത്ഥ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് ആരോപിച്ചത്. അപ്പൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെ ധീരമായി പ്രതിരോധിക്കുന്നതിനിടെ വീരമൃത്യു വരിച്ച 16 ബിഹാർ റെജിമെന്റ് കമാൻഡിംഗ് ഓഫീസർ കേണൽ ബിക്കുമല്ല സന്തോഷ് ബാബുവായാണ് സൽമാൻ ഖാൻ വേഷമിടുന്നത്. ചിത്രത്തിൽ ചിത്രംഗദ സിംഗ്, സെയ്ൻ ഷാ, അങ്കുർ ഭാട്ടിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
സിനിമയിലെ സംഭവങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇന്ത്യൻ സൈനികരുടെ ധീരതയെ അമിതമായി പുകഴ്ത്താനാണ് ചിത്രം ശ്രമിക്കുന്നതെന്നുമാണ് ചൈനീസ് മാദ്ധ്യമത്തിന്റെ വാദം. ഗാൽവാൻ താഴ്വര തങ്ങളുടെ പ്രദേശമാണെന്ന തെറ്റായ വാദം ആവർത്തിക്കുന്ന ഗ്ലോബൽ ടൈംസ്, 2020-ലെ സംഘർഷത്തിന് കാരണം ഇന്ത്യൻ സൈനികർ നിയന്ത്രണരേഖ ലംഘിച്ചതാണെന്നും കുറ്റപ്പെടുത്തുന്നു.
എന്നാൽ ചൈനയുടെ ഈ വാദങ്ങളെ ഇന്ത്യൻ സിനിമാ ലോകം ശക്തമായി അപലപിച്ചു. ചൈനീസ് മാദ്ധ്യമങ്ങളുടെ പ്രതികരണം അവരുടെ അരക്ഷിതാവസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് സംവിധായകൻ അശോക് പണ്ഡിറ്റ് പ്രതികരിച്ചു. ശത്രുരാജ്യത്തിന്റെ കുടിലതന്ത്രങ്ങൾ തുറന്നുകാട്ടപ്പെടുമ്പോൾ ഇത്തരം പ്രതികരണങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പൂർവ ലാഖിയയെയും സൽമാൻ ഖാനെയും പോലുള്ള പ്രമുഖർ കൃത്യമായ ഗവേഷണങ്ങൾക്ക് ശേഷമേ ഇത്തരമൊരു ചിത്രം നിർമ്മിക്കൂവെന്നും, വസ്തുതകൾ വളച്ചൊടിക്കേണ്ട സാഹചര്യം അവർക്കില്ലെന്നും നടനും നിർമ്മാതാവുമായ രാഹുൽ മിത്ര വ്യക്തമാക്കി. ഗ്ലോബൽ ടൈംസ് കേവലം ഒരു സർക്കാർ മുഖപത്രം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ സ്വന്തം ഭാഗത്തെ നാശനഷ്ടങ്ങൾ ആദ്യം പൂർണ്ണമായും നിഷേധിച്ച ചൈന, പിന്നീട് നാല് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന വാദമാണ് ഉയർത്തിയത്. ബോളിവുഡ് ചിത്രങ്ങളിലൂടെ ഇന്ത്യ ദേശീയവികാരം ഇളക്കിവിടാൻ ശ്രമിക്കുകയാണെന്ന ചൈനയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സൈന്യം നടത്തിയ പോരാട്ടത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണ് സിനിമയെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…