BCCI has announced the Indian squad for the series against New Zealand and Bangladesh which will take place after the Twenty20 Cricket World Cup.
ബെംഗളൂരു: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം അരങ്ങേറുന്ന ന്യൂസീലൻഡ്, ബംഗ്ലദേശ് ടീമുകൾക്കെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ന്യൂസീലൻഡിനെതിരെ ട്വന്റി20, ഏകദിന പരമ്പരകളും ബംഗ്ലദേശിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകളുമാണുള്ളത്.
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയും ഏകദിന പരമ്പരയിൽ ശിഖർ ധവാനും ഇന്ത്യയെ നയിക്കും. ഋഷഭ് പന്താണ് ഇരു പരമ്പരകളിലും വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ, വിരാട് കോലി, കെ.എൽ.രാഹുൽ, ദിനേഷ് കാർത്തിക്, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചു. മലയാളി താരം സഞ്ജു സാംസൺ ഇരു ടീമുകളിലുമുണ്ട്. പേസർ ഉമ്രാൻ മാലിക്കും ടീമിലേക്ക് തിരിച്ചെത്തി.
ബംഗ്ലദേശിനെതിരായ പരമ്പരയിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കും. കെ.എൽ.രാഹുലാണ് വൈസ് ക്യാപ്റ്റൻ. പരുക്കേറ്റ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ പേസർ ജസ്പ്രീത ബുമ്രയ്ക്ക് വീണ്ടും വിശ്രമം അനുവദിച്ചു. സഞ്ജു സാംസണു പകരം ഇഷാൻ കിഷനാണ് ബംഗ്ലദേശ് പര്യടനത്തിൽ രണ്ടാം വിക്കറ്റ് കീപ്പർ.
ലോകകപ്പിന് നാല് ദിവസത്തിനുശേഷം നവംബർ 18നാണ് കിവീസിനെതിരായ ആദ്യ ട്വന്റി20 മത്സരം. 20, 22 തീയതികളിൽ മറ്റു ടി20 മത്സരങ്ങൾ. നവംബർ 25, 27, 30 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ഡിസംബർ 4ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനം ആരംഭിക്കുന്നത്. ഡിസംബർ 7, 10 തീയതികളിലാണ് ബാക്കി ഏകദിനങ്ങൾ. ഡിസംബർ 14–18, 22–26 എന്നിങ്ങനെ രണ്ടു ടെസ്റ്റ് മത്സരങ്ങളും പര്യടനത്തിലുണ്ട്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…