പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർക്കാർ – എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ സുപ്രീംകോടതി റദ്ദാക്കിയതോടെ ഗവർണർ ഡോ സി വി ആനന്ദ ബോസിൻ്റെ നിലപാട് ശരിയാണെന്ന് വീണ്ടും തെളിഞ്ഞതായി രാഷ്ട്രീയ വിദഗ്ദർ. സർക്കാർ – എയ്ഡഡ് സ്‌കൂളുകളിലെ 25,753 അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നിയമനമാണ് സുപ്രീം കോടതി കഴിഞ്ഞദിവസം അസാധുവാക്കിയത്.
നിയമവിരുദ്ധ നിയമനക്കേസ് അന്വേഷിക്കുന്ന സിബിഐ, ഇതുസംബന്ധിച്ച് ഫയൽ ചെയ്ത കേസുകളിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിക്കെതിരെ ഗവർണർ ഭരണഘടനാധികാരം ഉപയോഗിച്ച് അനുമതി നൽകിയതാണ് കേസിൽ സുപ്രധാന വഴിത്തിരിവായത്. കേസിൽ പണമിടപാട് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് 2022 ജൂലൈ 23 നാണ് ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. സ്‌കൂൾ ജോലി തട്ടിപ്പു കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയും ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
പശ്ചിമ ബംഗാളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക-അനധ്യാപക ജീവനക്കാരുടെ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയിലെ ക്രമക്കേടുകൾ, അർഹരായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഗവർണർ മന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയത്. കുറ്റവാളികളെ നിയമത്തിന് കൊണ്ടുവരാനും സിബിഐ അന്വേഷണം കാര്യക്ഷമമാക്കാനും അത് കാരണമായി
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…