ചെന്നൈ നഗരത്തിൽ പട്ടിണി മൂലം കുഴഞ്ഞ് വീണ് ബംഗാളി തൊഴിലാളികൾക്ക് ഗവർണർ സി വി ആനന്ദ ബോസ് അടിയന്തര സഹായം കൈമാറുന്നു
ചെന്നൈ : തൊഴിലും പണവുമില്ലാതെ ചെന്നൈയിൽ പട്ടിണിയിലായിരുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള 12 തൊഴിലാളികൾക്ക് രക്ഷയായി ഗവർണർ സി വി ആനന്ദബോസിന്റെ ഇടപെടൽ. കേരളത്തിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രയ്ക്കിടെ ചെന്നൈയിലെത്തിയ ഗവർണർ വിവരമറിഞ്ഞയുടൻ തന്നെ തൊഴിലാളികൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിന് നിർദ്ദേശം നൽകി.
ബംഗാളിൽ നിന്നുള്ള 12 തൊഴിലാളികളാണ് ചെന്നൈയിൽ അവശനിലയിൽ കുടുങ്ങിയത്. വിശപ്പ് കാരണം റെയിൽവേ സ്റ്റേഷനിൽ തളർന്നുവീണ അഞ്ചുപേരെ ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേരെ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകളിൽ പ്രവേശിപ്പിച്ചു. ഗവർണർ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും അവർക്കെല്ലാം അടിയന്തര ധനസഹായം അനുവദിക്കുകയും ചെയ്തു.
പ്രാദേശിക അധികാരികളുമായും ചെന്നൈ കോർപ്പറേഷനിലെ സിറ്റി ഹെൽത്ത് ഓഫീസർ ഡോ.ജഗദീശനുമായും കൂടിയാലോചിച്ച് അവരുടെ പുനരധിവാസം ഏകോപിപ്പിക്കാൻ ഗവർണറുടെ നിയമോപദേശകയായ അഡ്വക്കേറ്റ് ഗോപിക നമ്പ്യാരെ അദ്ദേഹം ചുമതലപ്പെടുത്തി.
ഗണേഷ് മിധ (52) അസിത് പണ്ഡിറ്റ് (47), സത്യ പണ്ഡിറ്റ് (42), മാണിക് ഘോറോയ് (50), സമർ ഖാൻ (35) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അജിത് മൊണ്ടൽ (31), റാബിറായി (59), സനാതൻ ദാസ് (44), ശിശിർ മണ്ടി (31), കാബൂൾ ഖാൻ (43), അനുപ്രായ് (31) കാളിപാദ പണ്ഡിറ്റ് (49) എന്നിവർ അഭയകേന്ദ്രത്തിലാണ് ഉള്ളത്. ആശുപത്രിയിൽ കഴിയുന്ന മൂന്ന് രോഗികൾക്ക് 25,000 രൂപ വീതം നൽകി. രണ്ടു രോഗികളുടെ നില ഗുരുതരമായതിനാൽ അവർക്കുള്ള ധനസഹായം (25,000 രൂപ വീതം) ആർ.എം.ഒയ്ക്ക് കൈമാറി. നഗരസഭയുടെ അഭയകേന്ദ്രത്തിൽ കഴിയുന്ന ഏഴുപേർക്ക് 10,000 രൂപ വീതം നൽകി.
ഏഴു പേരും ബംഗാളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ അറിയിച്ചതനുസരിച്ച് അവർക്കുള്ള ടിക്കറ്റ് ചിലവ് വഹിക്കാനും ഗവർണർ സഹായം അനുവദിച്ചു. അവർ നാട്ടിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോർപ്പറേഷൻ ഒരു കോൺസ്റ്റബിളിനെ ഏർപ്പാട് ചെയ്യും.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…