ബെംഗളൂരു-ചെന്നൈ അതിവേഗപാത
ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന അതിവേഗപാതയുടെ നിർമാണം ഈ വരുന്ന മാർച്ചോടെ പൂർത്തിയാകും. ഇതോടെ നിലവിൽ ഏഴ് മണിക്കൂറോളം യാത്രാസമയമെടുത്തിരുന്ന റോഡ് യാത്ര മൂന്നു മണിക്കൂറായി ചുരുങ്ങും. ഗതാഗതക്കുരുക്കും യാത്രാച്ചെലവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന ഈ പാത ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രയെ കൂടുതൽ സുഗമമാക്കും.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് പാതയുടെ നിർമാണം ഈ വർഷം ഡിസംബറിനും മാർച്ചിനും ഇടയിൽ പൂർത്തിയാകുമെന്ന് അറിയിച്ചത്. 263.4 കിലോമീറ്റർ ദൂരമുള്ള ഈ അതിവേഗപാതയുടെ നിർമാണച്ചെലവ് ഏകദേശം 15,188 കോടി രൂപയാണ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം വൈകിയ പദ്ധതിയാണ് ഇപ്പോൾ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. നിലവിൽ 100 കിലോമീറ്റർ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ശേഷിക്കുന്ന ഭാഗങ്ങളിൽ 90 ശതമാനം ജോലികളും ജനുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിനുള്ളിൽ മുഴുവൻ പണികളും പൂർത്തിയാവുന്നതോടെ ഈ സ്വപ്നപാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…