Categories: IndiaNATIONAL NEWS

ബംഗളൂരു കലാപം: പ്രമുഖ കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ; ഇനിയും പല പ്രമുഖരും അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകൾ; കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

ബംഗളൂരു: ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ മേയറുമായ സമ്പത്ത് രാജിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നേരത്തെ, കോൺഗ്രസ് നേതാക്കളായ എആർ സക്കീർ, സമ്പത്ത് രാജ് എന്നിവരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒക്ടോബർ 31 മുതൽ ഒളിവിലായിരുന്ന സമ്പത്ത് രാജിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മുൻ മേയറുടെ അറസ്റ്റിനു പിന്നാലെ, കലാപത്തിനു പിന്നിൽ പ്രവർത്തിച്ചത് കോൺഗ്രസാണെന്ന് ആരോപിച്ച് ജനതാദൾ സെക്യുലർ പാർട്ടി രംഗത്തു വന്നിരുന്നു. ജനതാദൾ സെക്യുലർ പാർട്ടിയുടെ ഔദ്യോഗിക വക്താവായ തൻവീർ അഹമ്മദാണ് ഇത്തരത്തിലൊരു ആരോപണം നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ കോൺഗ്രസ് എക്കാലത്തും പ്രയോഗിച്ചിരുന്നത് ‘വോട്ടുബാങ്ക് രാഷ്ട്രീയ’മായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2020 ആഗസ്റ്റ് 11 നാണ് പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ഭാര്യ സഹോദരിയുടെ മകൻ ഫേസ്ബുക്കിൽ ഇസ്ലാം മതത്തെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്ന് ആരോപിച്ച് മതതീവ്രവാദികൾ ബംഗളൂരുവിൽ അക്രമമഴിച്ചുവിട്ടത്. സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 61 കേസുകളിൽ എസ്ഡിപിഐ നേതാവ് മുസമ്മിൽ പാഷയടക്കം 421 പേർ പ്രതികളാണ്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

1 hour ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

1 hour ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago