International

പ്രധാനമന്ത്രിയുമായി ടെലഫോണിൽ സംസാരിച്ച് ബെഞ്ചമിൻ നെതന്യാഹു! നിലവിലെ സംഘർഷത്തിൽ ഭാരതത്തിന്റെ ആശങ്ക അറിയിച്ച് മോദി

ദില്ലി : ഇസ്രായേൽ-ഇറാൻ സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലഫോൺ മാർഗം സംസാരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നിലവിലെ സംഘർഷത്തിൽ ആശങ്ക അറിയിച്ച നരേന്ദ്ര മോദി മേഖലയില്‍ എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. നെതന്യാഹുവുമായി സംസാരിച്ച വിവരം തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ മോദി പങ്കുവെച്ചിട്ടുമുണ്ട്.

1980 കളിലെ ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാനെതിരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് രാവിലെ നടന്നത്.ഇറാന്റെ തലസ്ഥാനവും പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തെയും ആണ് ഇസ്രായേൽ ലക്ഷ്യമിട്ടത്. ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ അർദ്ധസൈനിക സേനയായ ‘റെവല്യൂഷണറി ഗാർഡിന്റെ’ തലവനായ ജനറൽ ഹുസൈൻ സലാമി കൊല്ലപ്പെട്ടു.ഇറാനിലെ നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും പ്രധാന ശാസ്ത്രജ്ഞരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇറാനിലെ ടെഹ്‌റാന്‍, നതാന്‍സ്, ടബ്രിസ്, ഇസ്ഫഹാന്‍, അരാക്, കെര്‍മന്‍ഷാ എന്നീ നഗരങ്ങളിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്കുനേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

Anandhu Ajitha

Recent Posts

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

1 hour ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

2 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

2 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

2 hours ago

ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ ! നടപടി അഴിമതിക്കേസിൽ പ്രതിയായതോടെ

തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…

3 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

4 hours ago